മക്കൾ ജനിക്കുന്നതിനു മുൻപ് തന്നെ കൊങ്കണി പഠിക്കുമെന്ന് വ്യക്തമാക്കി രൺവീർ. അതിനൊരു കാരണമുണ്ട്!

ബോളിവുഡിലെ സൂപ്പർതാര ദമ്പതികൾ ആണ് ദീപിക പദുക്കോൺ റൺവീർ സിംഗ് ദമ്പതികൾ. നിരവധി ആരാധകരാണ് ഇവർക്ക് ഉള്ളത്. കർണാടകയിലാണ് ദീപികയുടെ ജനനം. ഇപ്പോഴിതാ ദീപിക പതുക്കോണിന്റെ മാതൃഭാഷയായ കൊങ്കണി പഠിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് പറയുകയാണ് ഭർത്താവ് രൺവീർ. കാലിഫോർണിയയിൽ നടന്ന ഒരു പരിപാടിയിൽ വച്ചാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

സാൻ ജോസിൽ നടന്ന ഒരു എൻആർഐ കൺവെൻഷൻ ആയിരുന്നു ഇത്. കൊങ്കണി സമുദായത്തിൽ നിന്നുള്ളവർ ആദിത്യം വഹിച്ച കൺവെൻഷൻ ആണ് ഇത്. തനിക്ക് കൊങ്കണി കേട്ടാൽ മനസ്സിലാവുന്നിടത്ത് കാര്യങ്ങൾ എത്തിയിട്ടുണ്ട്. താൻ അത് പഠിക്കുവാൻ ആഗ്രഹിക്കുന്നത് പിന്നിൽ ഒരു കാര്യമുണ്ട്. ഭാവിയിൽ ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകുമ്പോൾ അവരുടെ അമ്മ അവരോട് കൊങ്കണിയിൽ തന്നെക്കുറിച്ച് സംസാരിക്കുമ്പോൾ അത് മനസ്സിലാകാതെ ഇരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല.

രൺവീർ പറഞ്ഞു. ഇവർക്കൊപ്പം ദീപികയുടെ മാതാപിതാക്കളായ പ്രകാശം ഉജ്ജ്വലയും സഹോദരി അനീഷയും ഉണ്ടായിരുന്നു. ശങ്കർ മഹാദേവന്റെ കച്ചേരിയിലും ഇവർ ഒന്നിച്ച് തന്നെ പങ്കെടുക്കുകയുണ്ടായി. ജയേഷ് ഭായ് ജോർദാർ എന്ന ചിത്രത്തിലാണ് രൺവീർ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

സമ്മിശ്ര പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. താരം അഭിനയിക്കുന്ന നിരവധി ചിത്രങ്ങൾ പുറത്തിറങ്ങാൻ ഉണ്ട്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സർക്കസ് ആണ് ഇതിൽ ഒന്ന്. കരൺ ജോഹർ സംവിധാനം ചെയ്യുന്ന റോക്കി ഓർ റാണി പ്രേം കഹാനി മറ്റൊരു ചിത്രമാണ്. ദീപികയും അഭിനയിക്കുന്ന നിരവധി ചിത്രങ്ങൾ പുറത്തിറങ്ങാൻ ഉണ്ട്.