ആരാധകര്‍ ഏറെയുള്ള ഒരു താരമാണ് രഞ്ജിനി ഹരിദാസ്. അന്നും ഇന്നും വാര്‍ത്തകളില്‍ ഇടം പിടിയ്ക്കാറുള്ള രഞ്ജിനിയുടെ വിവാഹ കാര്യം പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഇടയ്ക്ക് താരത്തിന്റെ പ്രണയ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇതിനെല്ലാം വ്യക്തമായ മറുപടിയുമായാണ് രഞ്ജിനി ഹരിദാസ് എത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് തന്റെ ജീവിത രീതികളെക്കുറിച്ച് താരം പങ്കുവെച്ചത്.
ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ രഞ്ജിനി പങ്കുവെച്ച ഫോട്ടോയും അതിന് നല്കിയ ക്യാപ്ഷനും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് വൈറലായതിന് പിന്നാലെയാണ് താന്‍ പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തിയത്. പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ആളാണ് കക്ഷിയെന്നും ശരത്ത് എന്നാണ് പേരെന്നും രഞ്ജിനി പറയുന്നു. എന്നാല്‍ ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കി.
ഇപ്പോള്‍ 39 വയസ്സുണ്ട് എനിക്ക് ഇതിന് മുന്നെയും പ്രണയിച്ചിട്ടുണ്ട്. പതിനാലാം വയസ് മുതല്‍ എന്റെ ഉള്ളിലുള്ള പ്രണയം തുടങ്ങിയിട്ടുണ്ട്. ഓരോ പ്രണയത്തിലും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തു. എന്നാല്‍ എന്തൊക്കെയോ കാരണത്താല്‍ ഒന്നും ശരിയായില്ല.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. എന്നാല്‍ പ്രണയം തുടങ്ങിയത് ഇപ്പോഴാണ്. ആള് വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്ക് അറിയില്ല.
അതേമയം കല്യാണം കഴിക്കണം എന്ന കണ്‍സെപ്റ്റ് ഇന്നും എനിക്ക് സ്വീകാര്യമല്ല. എന്റെ സ്വഭാവം വെച്ച് അത് ശരിയാവുമെന്ന് എനിക്ക് തോന്നുന്നില്ല. അത് കൊണ് തന്നെ തല്കാലം വിവാഹ കാര്യം ചിന്തിക്കുന്നില്ലെന്നും താരം പറയുന്നു. കൂടാതെ ജോലി നല്ലത് പോലെ തുടരുന്നുണ്ടെന്നും ഇന്നും പല ചാനലില്‍ വര്‍ക്ക് ചെയുന്നുണ്ട് എന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി.