കേരളത്തില്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാളാണ് താന്‍, അതും മാസത്തില്‍ അഞ്ചോ എട്ടോ ദിവസം ജോലി ചെയ്താല്‍ മതി; രഞ്ജിനിയുടെ വരുമാനം കേട്ട് ഞെട്ടി പ്രേക്ഷകര്‍

ചാനല്‍ പരിപാടികളിലൂടെ അവതാരകയായി വന്ന് തിളങ്ങിയ താരമാണ് രഞ്ജിനി ഹരിദാസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം അതിവേഗം വൈറലാവാറുണ്ട്. രഞ്ജിനിയുടെ വിവാഹവും പ്രണയവുമെല്ലാം ആയിരുന്നു കുറച്ച് ദിവസം സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച . ഇതിനെല്ലാം തക്കതായ മറുപടിയും താരം കൊടുത്തിരുന്നു. കൂടാതെ മറ്റുള്ളവര്‍ പറയുന്നത് എനിക്ക് നേക്കേണ്ട കാര്യമില്ലെന്നും
രഞ്ജിനി പറഞ്ഞിരുന്നു.

ഇപ്പോള്‍ ഇതിനൊപ്പം തന്റെ ജോലികാര്യത്തെക്കുറിച്ചും , മാസ വരുമാനത്തെക്കുറിച്ചെല്ലാം പറഞ്ഞിരിക്കുകയാണ് രഞ്ജിനി. 2007 മുതല്‍ 2014 വരെ ഏഷ്യാനെറ്റില്‍ ജോലി ചെയ്തിരുന്ന ആളാണ് രഞ്ജിനി. ഇതിലൂടെ തന്നെയാണ് പ്രേക്ഷകര്‍ താരത്തെ ശ്രദ്ധിക്കാനും തുടങ്ങിയത്. എന്നാല്‍ ഇതിന് പിന്നാലെ മറ്റു ചാനലിലും വര്‍ക്ക് ചെയ്തിരുന്നു. ഇതൊന്നും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നില്ല. കോര്‍പ്പറേറ്റ് ഷോ കളും ബിസിനസ് ഷോകളും അവതരിപ്പിക്കുന്നുണ്ട്. ഇതൊന്നും മനസിലാക്കാതെ പണി ഇല്ലാതെ നടക്കുകയാണ് രഞ്ജിനി എന്ന തരത്തിലുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

എന്നാല്‍ ഇന്നും തന്റെ വരുമാനത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്നും. ഇപ്പോഴും കേരളത്തില്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാളാണ് ഞാനെന്ന് താരം പറയുന്നു. ”പത്ത് വര്‍ഷം മുന്‍പേ ആളുകള്‍ എന്നോട് പറയുന്നുണ്ട്. ഈ പണി അധിക കാലം പറ്റില്ല. വേറെ ജോലി നോക്ക് എന്ന്. പക്ഷേ ഇന്നും ഞാനിവിടെ തന്നെയുണ്ട്. റിപ്പീറ്റ് ക്ലൈയിന്റ്സ് ഉണ്ടെനിക്ക്. അതായത് 20 വര്‍ഷമായി അവരുടെ പരിപാടിയ്ക്ക് ആങ്കര്‍ ചെയ്യാന്‍ എന്നെ വിളിക്കാറുള്ള തരത്തിലുള്ള ക്ലൈയിന്റ്സ്. നല്ല എജ്യൂക്കേഷന്‍ ക്വാളിഫിക്കേഷനുള്ളത് കൊണ്ട് ലോകത്തെവിടെ വേണമെങ്കിലും പോയി നല്ല സാലറിയുള്ള ജോലി കിട്ടേണ്ട കേപ്പബിലിറ്റിയും എനിക്കുണ്ട്. ഈ ജോലി ഒരിക്കലും എനിക്ക് മടുത്തിട്ടില്ല” എന്നും രഞ്ജിനി പറയുന്നു.

അതേസമയം മാസത്തില്‍ അഞ്ചോ എട്ടോ ദിവസങ്ങളില്‍ ജോലി നോക്കിയാല്‍ മതി ബാക്കിയുള്ള ദിവസം ജോലി ചെയ്തില്ലെങ്കിലും പ്രശ്‌നമൊന്നുമില്ല, ആങ്കറിങ് ജോലിയില്‍ നിന്ന് കൊണ്ടാണ് ഞാന്‍ എല്ലാം നേടിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ രഞ്ജിനി പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് വൈറലായതിന് പിന്നാലെയാണ് താന്‍ പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തിയത്. പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ആളാണ് കക്ഷിയെന്നും ശരത്ത് എന്നാണ് പേരെന്നും രഞ്ജിനി പറയുന്നു. എന്നാല്‍ ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കി.

ഇപ്പോള്‍ 39 വയസ്സുണ്ട് എനിക്ക് ഇതിന് മുന്നെയും പ്രണയിച്ചിട്ടുണ്ട്. പതിനാലാം വയസ് മുതല്‍ എന്റെ ഉള്ളിലുള്ള പ്രണയം തുടങ്ങിയിട്ടുണ്ട്. ഓരോ പ്രണയത്തിലും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തു. എന്നാല്‍ എന്തൊക്കെയോ കാരണത്താല്‍ ഒന്നും ശരിയായില്ല. ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനം ഇല്ലെന്നും താരം വ്യക്തമാക്കിയിരുന്നു.