പേരിന് ഒത്തിരി അര്‍ത്ഥങ്ങള്‍ ഉണ്ട് ; രണ്‍ബീര്‍ കപൂറിന്റെ ആലിയയുടെ കുഞ്ഞിന്റെ പേര് പുറത്തുവിട്ടു

ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിന്റെ ആലിയയുടെ കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍ . തങ്ങള്‍ അമ്മയും അച്ഛനും ആയ സന്തോഷം താരങ്ങള്‍ പങ്കുവെച്ചങ്കിലും കുഞ്ഞിന്റെ ഫോട്ടോ ഇവര്‍ ഇതുവരെ പുറത്തുവിട്ടില്ല . സിംഹത്തിന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു തങ്ങളുടെ കുഞ്ഞു മാലാഖ എത്തിയ വിവരം താരങ്ങള്‍ പങ്കുവച്ചത്.

ഇപ്പോഴിതാ കുഞ്ഞിന് പേര് നല്‍കിയിരിക്കുകയാണ് താരദമ്പതികള്‍. റാഹ എന്നാണ് താരങ്ങള്‍ തങ്ങളുടെ പൊന്നോമനയ്ക്ക് നല്‍കിയിരിക്കുന്ന പേര്. റാഹ പേരിട്ടത് അവളുടെ മുത്തശ്ശി, റാഹയ്ക്ക് മനോഹരമായ നിരവധി അര്‍ഥങ്ങള്‍ ഉണ്ട്. ദൈവികമായ വഴി, സ്വാഹിലിയില്‍ സന്തോഷം, സംസ്‌കൃതത്തില്‍ കുലം, ബംഗാളില്‍ വിശ്രമം, കംഫര്‍ട്ട്, റിലീഫ്, അറബിയില്‍ സമാധാനം, സന്തോഷം, സ്വാതന്ത്ര്യം.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

അവളുടെ പേര് പോലെ തന്നെ, ഞങ്ങള്‍ അവളെ പിടിച്ച ആദ്യ നിമിഷം മുതല്‍ ഞങ്ങള്‍ക്ക് ഇതെല്ലാം തോന്നി. നന്ദി റാഹ, ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിന്, ഞങ്ങള്‍ ജീവിതം തുടങ്ങാന്‍ പോകുന്നതേയുള്ളൂ എന്ന് തോന്നുന്നു- ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഫുട്‌ബോള്‍ ജഴ്‌സിയില്‍ റാഹ എന്ന് കുറിച്ചിരിക്കുന്നതിന്റെ ചിത്രവും ആലിയ പങ്കുവച്ചിട്ടുണ്ട്.