ബാഹുബലി സീരിസിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച നടനാണ് റാണ ദഗ്ഗുബാട്ടി. റാണ വിവാഹിതനാകുവൻ പോവുന്ന വാർത്ത ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ വിവാഹ തീയതി പ്രഖ്യാപിച്ചിരികുകയാണ്. ഓഗസ്റ്റ് 8നാണ് മിഹീഖ ബജാജുമൊത്തുള്ള വിവാഹം. നേരത്തേ ‘അവള് യെസ് മൂളി’ എന്ന കാപ്ഷനോടെ കാമുകി മിഹീഖ ബജാജിനൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചതോടെയാണ് താരം വിവാഹത്തിന് ഒരുങ്ങുന്നത് പുറത്തായത്. തുടര്‍ന്ന് ലോക്ക്ഡൗണ്‍ കാലയളവില്‍ തന്നെ വിവാഹ നിശ്ചയം നടന്നു. ഇപ്പോള്‍ ഇന്ത്യാ ടുഡേയുടെ ഇ-മൈന്‍ഡ്സ് റോക്ക്സിന് നല്കിയ അഭിമുഖത്തിലാണ് വിവാഹത്തീയതി താരം പുറത്തുവിട്ടത്.
ഡ്യൂ ഡ്രോപ് ഡിസൈന്‍ സ്റ്റുഡിയോ എന്ന ഡിസൈന്‍ സ്ഥാപനം മിഹീഖ നടത്തുന്നുണ്ട്. റാണയുടെ വീടിന്റെ മൂന്നു കിലോമീറ്റര്‍ മാത്രമാണ് മിഹിഖയുടെ വീട്.