മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രമേശ് പിഷാരടി. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേക്ഷണം ചെയ്തിരുന്ന നിരവധി കോമഡി പരിപാടികൾ അവതരിപ്പിച്ചത് രമേശ് പിഷാരടിയും ധർമ്മജനും ചേർന്ന് ആയിരുന്നു. ഇതെല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് താരം സിനിമയിലെത്തി. അപ്പോഴും ടെലിവിഷൻ മേഖലയെ ഉപേക്ഷിച്ചില്ല രമേശ് പിഷാരടി. ഏഷ്യാനെറ്റിലെ തന്നെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയുടെ അവതാരകൻ രമേശ് പിഷാരടി ആയിരുന്നു.
ഇപ്പോൾ ഭാര്യ സൗമ്യയുടെ പിറന്നാൾദിനത്തിൽ കിടിലൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് രമേശ് പിഷാരടി. കോഴിയുടെ രൂപത്തിലുള്ള ഒരു കേക്ക് ആണ് ഭാര്യയ്ക്ക് സമ്മാനമായി നൽകിയത്. അടുത്ത മൂന്ന് മുട്ടകളും കാണാം. ജന്മദിനാശംസകൾ കിളി എന്നും കേക്കിൽ എഴുതിയിട്ടുണ്ട്. സൗമ്യ എന്നാണ് ഭാര്യയുടെ പേര് എങ്കിലും കിളി എന്നാണ് രമേശ് പിഷാരടി വിളിക്കുന്നത്.
“കേക്കിലും തമാശ ആണല്ലോ ചേട്ടാ” എന്നാണ് ഒരു ആരാധകർ കമൻറ് ചെയ്തിരിക്കുന്നത്. ഇതിപ്പോൾ പൂവൻകോഴി ആണല്ലോ മുട്ടയിട്ടത് എന്നാണ് മറ്റൊരു വിരുതൻ കമൻറ് ചെയ്തത്. അപ്പോൾ കോഴി കിളി ആണല്ലേ, ഇതൊരു പുതിയ അറിവാണ് എന്നാണ് മറ്റൊരു ആരാധകർ നടത്തിയ കമൻറ്. ഇത്തരത്തിൽ ഒരു കേക്ക് കൊടുക്കാൻ ഒരു കാരണവുമുണ്ട്. അതെന്താണ് എന്ന് അറിയുമോ?
മൂന്ന് മക്കളാണ് ഇരുവർക്കും ഉള്ളത്. അതുകൊണ്ട് ആയിരിക്കണം കോഴിയുടെ അരികിൽ 3 മുട്ടകൾ കാണാവുന്നത്. 2011 വർഷത്തിലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. സ്റ്റേജ് കലാകാരൻ ആയിട്ടായിരുന്നു രമേശ് പിഷാരടി കരിയർ ആരംഭിച്ചത്. പിന്നീട് 2018 വർഷത്തിൽ പഞ്ചവർണ്ണതത്ത എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ ആയിരുന്നു രമേശ് പിഷാരടി അവസാനമായി സംവിധാനം ചെയ്ത ചിത്രം.