ശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായിക ആരാണെന്ന് നിങ്ങൾ കേട്ടോ? രാംചരൺ തേജ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഇത്. ഈ ചിത്രത്തിലാണ് ഒരു അന്താരാഷ്ട്ര നായിക എത്തുന്നത്. എന്നാൽ ഹോളിവുഡിൽ നിന്നും അല്ല ഈ താരം എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
സൗത്ത് കൊറിയൻ നടി ആയിരിക്കും ഈ ചിത്രത്തിൽ നായികയായി എത്തുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. കൊറിയൻ സിനിമകൾക്ക് ഏറെ ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഒരു കൊറിയൻ താരം ഇത്രയും വലിയ ഒരു പ്രോജക്റ്റിൻ്റെ ഭാഗമാകുന്നു എന്ന് കേട്ടപ്പോൾ മുതൽ ത്രില്ലിലാണ് സിനിമ ആരാധകർ എല്ലാം തന്നെ. ബെ സൂസി എന്നാണ് ഈ സൗത്ത് കൊറിയൻ നടിയുടെ പേര്. കൊറിയൻ സിനിമകൾ കാണുന്നവർക്ക് ഇവരെ പരിചയമുണ്ടാവും.
സൗത്ത് ഇന്ത്യൻ സിനിമകൾ ഇപ്പോൾ എല്ലാം തന്നെ ഒരു പാൻ ഇന്ത്യൻ അപ്പീൽ ഉൾക്കൊണ്ടുകൊണ്ടാണ് നിർമ്മിക്കുന്നത്. ഇതിന് കാരണം സൗത്ത് ഇന്ത്യൻ സിനിമകൾക്ക് നോർത്ത് ഇന്ത്യയിൽ ലഭിക്കുന്ന സ്വീകരണം തന്നെയാണ്. നോർത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ട്രി അടപടലം തകർന്നു കിടക്കുകയാണ്. ബോളിവുഡ് താരങ്ങൾക്ക് എല്ലാം തന്നെ ഇപ്പോൾ ശനിദശയാണ്. അതുകൊണ്ടുതന്നെ ഈ അവസരം പരമാവധി മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് സൗത്ത് ഇന്ത്യൻ സംവിധായകർ എല്ലാം തന്നെ. രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രവും ഒരു പാൻ ഇന്ത്യൻ ചിത്രം ആയിട്ടാണ് ഒരുക്കുന്നത്.
എന്നാൽ എപ്പോഴും മറ്റു സംവിധായകരെകാൾ ഉപരി ഒരു പിടി മുകളിൽ ചിന്തിക്കുന്ന സംവിധായകനാണ് ശങ്കർ. ഇത്തവണ ഒരു പാൻ ഇന്ത്യൻ ചിത്രം അല്ല മറിച്ച് ഒരു പ്ലാൻ ഏഷ്യൻ ചിത്രമാണ് സംവിധായകൻ ആലോചിക്കുന്നത്. അതിനുവേണ്ടിയാണ് സൗത്ത് കൊറിയൻ താരത്തെ ചിത്രത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ഈ വാർത്ത സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇതിനുമുൻപും വലിയ താരങ്ങളെ ചിത്രത്തിലേക്ക് ക്ഷണിച്ചു, സ്വയം നാണം കെട്ട സംവിധായകൻ കൂടിയാണ് ശങ്കർ എന്നു കൂടി നാം ഓർക്കണം.