രഞ്ജിനി ഹരിദാസ് കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് രഞ്ജിനി ഹരിദാസ് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടി അവതരിപ്പിച്ചിരുന്നത് രഞ്ജിനി ഹരിദാസ് ആയിരുന്നു. പിന്നീടങ്ങോട്ട് ആങ്കറിംഗ് എന്ന വാക്കിൻറെ ഡഫനിഷൻ ആയി മാറിയ രഞ്ജിനി ഹരിദാസ് എന്ന താരം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് രഞ്ജിനി.
രഞ്ജിനി ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ചിത്രത്തിൽ താരത്തിനൊപ്പം ഉള്ളത് ആരാണെന്ന് മനസ്സിലായോ? നീണ്ട 30 വർഷങ്ങൾക്കു ശേഷമാണ് ഇവർ തമ്മിൽ വീണ്ടും കണ്ടുമുട്ടുന്നത്. ഇത്രയും വർഷത്തിനു ശേഷമാണ് പരസ്പരം വീണ്ടും കാണുന്നത് എന്ന കാര്യം തന്നെയാണ് ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. നാലാം ക്ലാസ്സിൽ തന്നെ പഠിപ്പിച്ച ക്ലാസ് ടീച്ചർ ആണ് ഇത് എന്നും താരം ക്യാപ്ഷനിൽ നൽകുന്നു.
എന്നാൽ ടീച്ചറുടെ പേര് താരം ചിത്രത്തിനൊപ്പം നൽകിയിരുന്നില്ല. ഇനിയാണ് വലിയ ട്വിസ്റ്റ് നടക്കുന്നത് – ടീച്ചറെ കണ്ടപ്പോൾ ടീച്ചറുടെ പണ്ടത്തെ വിദ്യാർത്ഥികൾ എല്ലാം തന്നെ ചിത്രത്തിന് അടിയിൽ ഒത്തുകൂടി. കമൻറ് ബോക്സിൽ നിന്നും ഗീത എന്നാണ് ടീച്ചറുടെ പേര് എന്ന് നമുക്ക് മനസ്സിലാക്കാം. വർഷങ്ങൾക്കുശേഷം വീണ്ടും ടീച്ചറെ കണ്ടപ്പോൾ ഉള്ള ആഹ്ലാദം കുട്ടികൾ മറച്ചുവെച്ചില്ല. രഞ്ജിനിക്ക് ധാരാളം ആളുകളാണ് നന്ദി പറയുന്നത് ഇപ്പോൾ.
എറണാകുളം ചോയ്സ് സ്കൂളിലാണ് രഞ്ജിനി ഹരിദാസ് പഠിച്ചത്. അവിടെ പഠിപ്പിച്ചിരുന്ന ടീച്ചറായിരുന്നു ഗീതാ മിസ്. ഗീത ടീച്ചർ കുട്ടികൾക്ക് എത്രത്തോളം പ്രിയപ്പെട്ട ടീച്ചർ ആയിരുന്നു എന്നത് രഞ്ജിനി പങ്കുവെച്ച ചിത്രത്തിനു താഴെയുള്ള കമൻറ് ബോക്സിൽ നോക്കിയാൽ മനസ്സിലാകും. എന്തായാലും ടീച്ചറെ വീണ്ടും കണ്ടപ്പോൾ ഉള്ള സന്തോഷത്തിലാണ് ഇപ്പോൾ ടീച്ചർ പഠിപ്പിച്ച മക്കളെല്ലാം തന്നെ. ധാരാളം മികച്ച കമൻറുകൾ ആണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും രഞ്ജിനി പങ്കുവച്ച പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.