ന്യൂയോര്‍ക്ക്: എസ്എസ് രാജമൗലി സംവിധാനം ചെയ്ത് രാം ചരണും ജൂനിയര്‍ എന്‍ടിആറും നായന്മാരായി റിലീസ് ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. റിലീസിന് പിന്നാലെ ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ചിത്രം, പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്.
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കിയിരുന്നു ചിത്രം. ഒറിജിനല്‍ സോംഗിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ആയിരുന്നു ചിത്രം നേടിയത്.
ഗോള്‍ഡന്‍ ഗ്ലോബ് വിജയിച്ചതോടെ ആര്‍ആര്‍ആര്‍ ഇന്ത്യന്‍ സിനിമയുടെ ഒരു അന്താരാഷ്ട്ര മുഖമായി മാറിക്കഴിഞ്ഞു.
അതിനിടയില്‍ യുഎസില്‍ ഡയറക്ടര്‍ ഗില്‍ഡ് ഓഫ് അമേരിക്ക ആര്‍ആര്‍ആര്‍ സിനിമയുടെ ഒരു പ്രദര്‍ശനം നടത്തി. പ്രദര്‍ശനത്തിന് പിന്നാലെ സദസ്സില്‍ നിന്നും ഒരു ചോദ്യം ഉയര്‍ന്നിരുന്നു.
ഇതിന് രാജമൗലി നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.ബോളിവുഡ് ചിത്രങ്ങളില്‍ അന്യാവശ്യമായി ഗാനങ്ങളും നൃത്തവും ഉണ്ടാകാറില്ലെ, അവ കഥയെ ബാധിക്കില്ലെ എന്ന് സദസില്‍ നിന്ന് ചോദ്യം ഉയര്‍ന്നിരുന്നു.
‘ആര്‍ആര്‍ആര്‍ ഒരു ബോളിവുഡ് ചിത്രമല്ല- എന്നാണ് ഇതിന് മറുപടിയായി രാജമൗലി പറഞ്ഞത്. ഇത് ഒരു തെലുങ്ക് ചിത്രമാണ്. ദക്ഷിണേന്ത്യയില്‍ നിന്നാണ് ഈ ചിത്രം. ഞാന്‍ അവിടെ നിന്നാണ് വരുന്നത്.
കഥ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാന്‍ ഗാനം ഉപയോഗിക്കുന്നത്. അല്ലാതെ സിനിമയുടെ കഥ നിര്‍ത്തിവച്ച് സംഗീതത്തിനും നൃത്തത്തിനും നല്‍കില്ല. കഥ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാന്‍ ആ ഘടകങ്ങള്‍ ഉപയോഗിക്കുന്നത്’ -രാജമൗലി പറഞ്ഞു.
#WATCH: #SS Rajamouli says,
“#RRR is a #Telugu film, not #Bollywood!”#USA #entertainment @ssrajamouliFC @JrNTRDevotees @AlwayzRamCharan @TeamAliaTelugu @SSRajamouli_FC @JrNTRFanGirls @The_RamCharanFC @aliabhattfan7 #GoldenGlobes2023 #GoldenGlobes #award @ssrajamouli_fan #news pic.twitter.com/hWwUDv0bjo
— News9 (@News9Tweets) January 12, 2023
മൂന്ന് മണിക്കൂര്‍ സിനിമ കണ്ട് ഇറങ്ങുമ്പോള്‍, മൂന്ന് മണിക്കൂര്‍ പോയത് ഞാന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അതാണ് ഫിലിം മേക്കര്‍ എന്ന നിലയിലുള്ള എന്റെ വിജയം എന്നും എസ്എസ് രാജമൗലി പറഞ്ഞു.
രൗജമൗലിയുടെ പ്രതികരണം സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികള്‍ക്കിടയില്‍ ശ്രദ്ദ നേടുകയാണ്. ഇന്ത്യന്‍ സിനിമ എന്നാല്‍ ബോളിവുഡ് ആണെന്ന് വിചാരിക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടിയാണ് രാജമൗലിയുടെത് എന്നാണ് രാജമൗലിയെ പ്രശംസിച്ച് പറയുന്നത്.