അഖിൽ മാരാരെയും കുടുംബത്തെയും മലയാളികൾക്ക് സുപരിചിതമാണ്.രാജലക്ഷ്മി അടുത്തിടെയാണ് നവ്യ നായരുടെ കീഴിൽ നൃത്തം പഠിക്കാൻ ചേർന്നത്. ലക്ഷ്മി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നവ്യയ്ക്ക് ദക്ഷിണ നൽകുന്ന ചിത്രം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾ നവ്യ നായരുടെ അടുത്ത് ഡാൻസ് പഠിക്കാൻ എത്തി അഖിൽ മാരാരുടെ ഭാര്യ ലക്ഷ്മി എന്ന ക്യാപ്ഷൻ നൽകി കേരള സ്ട്രൈക്കേഴ്സ് എന്ന ഫേസ്ബുക്ക് പേജ് പോസ്റ്റ് ചെയ്തിരുന്നു.ചില മോശം കമന്റുകകളും വന്നിരുന്നു. ഇപ്പോൾ അത്തരത്തിൽ ഒരു കമന്റിന് രാജലക്ഷ്മി തന്നെ മറുപടി നൽകിയിരിക്കുകയാണ്. ഫേസ്ബുക്കിൽ വന്ന കമന്റിന്റെ സ്ക്രീൻഷോർട്ട് എടുത്ത് ഇൻസ്റ്റ ഗ്രാമിൽ ലക്ഷ്മി ഇതിന് മറുപടി നൽകിയിട്ടുണ്ട്.
ഇത് കാണുമ്പോൾ ചിലരെ ഓർമ വരുന്നു. ലിസ്സി എന്ന സാധാ നടിയായ വീട്ടമ്മയെ ബോളിവുഡിലേക്ക് പോയ പോയ ഭർത്താവായ പ്രിയദർശൻ ഒപ്പം കൂട്ടി, ക്രിക്കറ്റ് മാച്ചിന്റെകൂടെ ആടിതിമിർത്ത് ഒടുവിൽ പ്രിയന് വേണ്ടി കൈമുറിച്ചവൾ കോടികൾ നഷ്ടപരിഹാരം വാങ്ങി രണ്ടു വഴിക്കായി.
ഇത് തന്നെ ബാല- അമൃത, ഒരു സാധാ പാട്ടുകാരിയായ അമൃതയേയും ഈ മേഖലയിലേക്ക് കൊണ്ട് വന്നു അവളേയും ക്രിക്കറ്റ് കാണുമ്പോൾ തുളളിച്ചാടാൻ കൊണ്ട് പോയി നിർത്തി അതിന്റെ കാര്യം പറയേണ്ടല്ലോ… ഇപ്പോൾ ദാ..മായാലോകത്തേയ്ക്ക് കൈപിടിച്ച് കയറ്റിയിട്ടുണ്ട്.. എന്താകും എന്ന് വരുംകാലങ്ങളിൽ കാണുമോ ആവോ’ എന്നായിരുന്നു കമന്റ്. ഈ കമന്റിനാണ് ലക്ഷ്മി മറുപടി നൽകിയത്.’നിങ്ങൾക്ക് ഈ കമന്റ് കണ്ടിട്ട് എന്ത് തോന്നുന്നു. എനിക്ക് കഷ്ടം തോന്നുന്നു. ഇത് ഒരു ഫേക്ക് അക്കൗണ്ട് അല്ല. ഇവർക്കും ഉണ്ട് മക്കൾ. ഇവരുടെ ഹിസ്റ്ററി പറഞ്ഞുതുടങ്ങിയാൽ എന്റെ വാ അടഞ്ഞുപോകും. ഇവരോട് എനിക്ക് പറയാനുള്ളത്, എന്റെ കുടുംബം നോക്കാൻ എനിക്ക് അറിയാം. എന്നെ താലികെട്ടിയത് ഒരു ആണാണ്. അതുകൊണ്ട് എനിക്ക് നാട്ടിലിറങ്ങി വേറെ ആൺകുട്ടിയെ തപ്പേണ്ട കാര്യമില്ല, ചേച്ചി ചേച്ചിടെ കുടുംബത്തെ കാര്യം നോക്ക്, എന്റെ കാര്യം ഓർത്ത് ദുഖിക്കേണ്ട, എന്നാണ് രാജലക്ഷ്മി കുറിച്ചത്.