ഇന്ത്യൻ റെയിൽവേയിൽ 1,40,000 ഒഴിവുകൾ, അപ്ലൈ ചെയ്തത് എത്രപേർ ആണെന്ന് അറിയാമോ?

അടുത്തിടെ ആണ് ഇന്ത്യൻ റെയിൽവേ ഒരു വർഷത്തെ നാല്പതിനായിരം തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചത്. ഇതിന് ലഭിച്ച അപേക്ഷകളുടെ എണ്ണം കേട്ട് ഞെട്ടിയിരിക്കുകയാണ് സാക്ഷാൽ ഇന്ത്യൻ റെയിൽവേ പോലും. രണ്ടു കോടി 40 ലക്ഷം അപേക്ഷകളാണ് ഇതുവരെ വന്നിട്ടുള്ളത്.

അതായത് മൊത്തം ഒഴിവുകളുടെ 170 ഇരട്ടി. കുറച്ചുകൂടി ചുരുക്കിപ്പറഞ്ഞാൽ 170 പേർ എഴുതിയാൽ ഒരാൾക്ക് ജോലി കിട്ടുമെന്ന തരത്തിൽ. രാജ്യത്തെ തൊഴിലില്ലായ്മ എത്രത്തോളം രൂക്ഷമാണെന്ന് വീണ്ടും വെളിവാക്കുന്ന സംഭവങ്ങളിൽ ഒന്നായി മാറി ഇത്.

ഈ വരുന്ന ഡിസംബർ മാസം പതിനഞ്ചാം തീയതി ആണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ആയിരിക്കും ഇത്. എന്നാൽ പരീക്ഷകളുടെ ഷെഡ്യൂൾ ഇതുവരെ വന്നിട്ടില്ല. ഈ ആഴ്ച തന്നെ അത് വരുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

മൂന്നു തരത്തിലുള്ള തസ്തികകളിലേക്ക് ആയിരുന്നു അപേക്ഷകൾ ക്ഷണിച്ചത്. നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിൽ 35,208 ഒഴിവുകൾ ആയിരുന്നു പ്രഖ്യാപിച്ചത്.

മിനിസ്റ്റീരിയൽ കാറ്റഗറിയിലേക്ക് 1600 ഒഴിവുകൾ ആയിരുന്നു വിളിച്ചത്. ബാക്കി 1,30,000 ഒഴിവുകൾ ലെവൽ ഒന്ന് ഒഴിവുകളിലേക്ക് ആയിരുന്നു വിളിച്ചത്.