ഭാരത് ജോഡോ യാത്ര മുന്‍നിശ്ചയിച്ച പോലെ തുടരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. മുതിര്‍ന്ന നേതാവ് ആര്യാടന് മുഹമ്മദിന്റെ മരണം കണക്കിലെടുത്ത് ഇന്നത്തെ യാത്ര റദ്ദാക്കുന്ന കാര്യം ആലോചിച്ചെങ്കിലും ആര്യാടന്റെ കുടുംബവുമായി കൂടിയാലോചന നടത്തിയ ശേഷം ഭാരത് ജോഡോ യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ദേശീയയാത്രയായതിനാല്‍ ഭാരത് ജോഡ്ഡോ നിര്‍ത്തരുതെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇന്നോടെ തൃശ്ശൂര്‍ ജില്ലയിലെ ഭാരത് ജോഡോ യാത്രയ്ക്ക് സമാപനമാവുകയാണ്. ആര്യാടന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി നിലമ്പൂരിലെത്തി. വൈകിട്ട് നാലോടെ അദ്ദേഹം മടങ്ങിയെത്തിയ ശേഷം യാത്ര വീണ്ടും പുനരാരംഭിക്കും.
ഇന്ന് പുലര്‍ച്ചെയാണ് ആര്യാടന് മുഹമ്മദ് അന്തരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി പേര് അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ നിലമ്പൂരിലെ വീട്ടിലെത്തി.