ഞങ്ങള്‍ക്ക് പിരിയേണ്ടിവന്നു, പിന്നെ നല്ല ഡിപ്രഷനിലായിരുന്നു ഞാന്‍ ; പ്രണയത്തെ കുറിച്ച് റഹ്‌മാന്‍, ആള് ആരെന്ന് മനസിലായോ

ഒരുകാലത്ത് തുടരെത്തുടരെ നായക കഥാപാത്രത്തെ അവതരിപ്പിച്ച നടനായിരുന്നു റഹ്‌മാന്‍. ഇടയ്‌ക്കൊന്ന് അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുക്കുകയും ചെയ്തിരുന്നു താരം. തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും  രണ്ടാം വരവില്‍ സഹനടന്‍ ആയിട്ടായിരുന്നു റഹ്‌മാന്‍ തിളങ്ങിയത്. എങ്കിലും ആരാധകര്‍ ഏറെയാണ് ഈ താരത്തിന്. റഹ്‌മാന്‍ ചെയ്ത ഒട്ടുമിക്ക കഥാപാത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ കാലത്ത് തനിക്കൊരു പ്രണയം ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റഹ്‌മാന്‍.

അന്ന് അഭിനയത്തില്‍ സജീവമായിരുന്ന നായികയെ ഇഷ്ടമായിരുന്നു. അങ്ങനെയൊരു പ്രണയമുണ്ടായിരുന്നു . അതേക്കുറിച്ച് അവള്‍ക്കും അറിയാമായിരുന്നു. എന്തൊക്കെയോ കാരണങ്ങളാല്‍ ഞങ്ങള്‍ക്ക് പിരിയേണ്ടി വന്നു. കരിയറില്‍ ഫോക്കസ് ചെയ്ത് മുന്നേറുകയായിരുന്നു ആ നായിക. അവരുടെ മനോഭാവം വല്ലാതെ വിഷമിപ്പിച്ചിരുന്നു. നല്ല ഡിപ്രഷനിലായിരുന്നു അന്ന്. സിനിമയില്‍ കാണുന്നത് പോലെ നിരാശനായി നടക്കുകയായിരുന്നു. പിന്നെ വിവാഹമൊന്നും വേണ്ടെന്നായിരുന്നു റഹ്‌മാന്‍ പറഞ്ഞു.

അതേസമയം ആ ബന്ധം പോയത് നന്നായി എന്നും അതുകൊണ്ടാണല്ലോ ജീവിതത്തിലേക്ക് മെഹ്റുന്നീസ വന്നതെന്നും റഹ്‌മാന്‍ പറഞ്ഞു. എന്നാല്‍ ആ പ്രണയിനി നടി അമലയാണോ എന്നും നിരവധി പേര്‍ താഴെ കമന്റിലൂടെ ചോദിച്ചു. റഹ്‌മാന്‍ നായികയുടെ പേര് പറഞ്ഞെങ്കിലും വീഡിയോയില്‍ ആ ഭാഗം മ്യൂട്ട് ചെയ്യുകയായിരുന്നു.

എന്നാല്‍ ഇവിടെ അമലയുടെ പേര് ചോദിക്കാന്‍ കാരണം, ആദ്യം സൂര്യപുത്രി എന്ന ചിത്രത്തിലേക്ക് റഹ്‌മാനെ ആയിരുന്നു കാസ്റ്റ് ചെയ്തത് , പിന്നീടാണ് സുരേഷ് ഗോപികക്ക് ആ വേഷം കൊടുത്തത്. അന്നേ റഹ്‌മാനും അമലയും പ്രണയത്തിലാണെന്ന് തരത്തിലുള്ള ഗോസിപ്പ് വന്നിരുന്നു.