സിനിമ പ്രേക്ഷകർക്ക് ഒരുകാലത്ത് ആക്ഷൻ ഹീറോ എന്ന പദവിക്ക് സുരേഷ് ഗോപി എന്നു മാത്രമായിരുന്നു ഉത്തരം. അതിനുശേഷം ഇപ്പോഴും സുരേഷ് ഗോപിയുടെ സിനിമകൾക്ക് ആസ്വാദകർ ഏറെയാണ്. സുരേഷ് ഗോപിയെ പോലെ ഭാര്യ രാധികയും ഏവർക്കും സുപരിചിതയാണ്. പാട്ടുകളുടെ ലോകത്ത് നിന്നും ജനിച്ചുവളർന്ന രാധിക പതിനെട്ടാം വയസ്സിൽ സിനിമയിലെ സുന്ദരനായ സുരേഷ് ഗോപിയുടെ മുന്നിൽ തലകുനിച്ച് നൽകുമ്പോൾ അവിടെ സംഗീതത്തിനും കൂടി മാറ്റി നിർത്തുകയായിരുന്നു.
സംഗീതത്തെ നെഞ്ചേറ്റിയ രാധിക എന്ന 13 വയസ്സുകാരിയെ എം ജി രാധാകൃഷ്ണൻ പറയാതെ വയ്യ പറയാതിരിക്കാനും വയ്യ എന്ന മലയാള സിനിമയിലൂടെ ചലച്ചിത്ര പിന്നണി രംഗത്തേക്ക് കൈപിടിച്ചു കയറ്റി. അതിനുശേഷം പാട്ടിന്റെ ലോകം തന്നെയാണ് രാധിക തിരഞ്ഞെടുത്തത്. എന്നാൽ എല്ലാവരും രാധികയെ അറിഞ്ഞു തുടങ്ങുമ്പോഴേക്കും അവൾ സിനിമയിലെ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപിയുടെ വധുവാകാൻ പോകുന്നു എന്ന വാർത്ത സംഗീതപ്രേമികളെ ഞെട്ടിച്ചു. വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ച വിവാഹത്തിന് രാധിക സമ്മതം മൂളുകയായിരുന്നു. പിന്നീട് തന്റെ പുതിയ ചിത്രത്തിലെ പാട്ട് ആരാധകർ കേട്ട് തുടങ്ങിയ ദിവസത്തിന്റെ മൂന്നാം ദിവസം രാധിക സുരേഷ് ഗോപിയുടെ ജീവിതത്തിലേക്ക് പടി കടന്നു വന്നു. ശേഷം തങ്ങളുടെ കുടുംബ ജീവിതത്തിൽ ഒരു സെലിബ്രിറ്റി മതി എന്ന ഉദ്ദേശത്തോടെ രാധിക തന്റെ സംഗീതത്തെ മാറ്റിവെച്ചു.
വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോഴേക്കും അമ്മയായ രാധിക വാഹനാപകടത്തിൽ മകൾ മരിച്ചതോടെ മാനസികമായി തളർന്നു അതിൽ നിന്നും കരകയറി വന്ന രാധികയ്ക്കും സുരേഷ്ഗോപിക്കും ഇന്ന് നാല് മക്കളാണുള്ളത് പിന്നീട് സംഗീതത്തെ കുടുംബ ജീവിതത്തിൽ നിന്നും മാറ്റി വച്ചെങ്കിലും വീട്ടിൽ എന്നും നല്ല സംഗീതം പകർന്നുനൽകി നല്ല കുടുംബിനിയായും നല്ല ഭാര്യയായും രാധിക വീട്ടിൽ ഒതുങ്ങി.