
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ദാന ചടങ്ങ് കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം നടന്‍ അലന്‍സിയറും ഭീമന്‍ രഘുവും ആണ്.
അവാര്‍ഡ് വേദിയില്‍ അലന്‍സിയറുടെ ‘പെണ്‍പ്രതിമ’ പരാമര്‍ശവും, ഭീമന്‍ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം തീരുന്നത് വരെ ഒറ്റനില്‍പ്പ് നിന്നതും ആണ് ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ നിറയെ പരിഹാസവും വിമര്‍ശനവുമാണ്. സിനിമ മേഖലയില്‍ നിന്നും നിരവധി പേരായിരുന്നു വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചും പരിഹാസം ഉന്നയിച്ചും എത്തിയത്.
ഇപ്പോഴിത ഇരുവരെയും പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി രചന നാരായണന്‍കുട്ടി. ‘എന്തൊരു നല്ല പ്രതിമ അല്ലെ…അയ്യോ പ്രതിമ അല്ല പ്രതിഭ ! അലന്‍സിയറിന് ഈ ‘പ്രതിഭ’ മതിയാകുമോ എന്തോ!’, എന്നാണ് രചന സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.
ഒപ്പം ഭീമന്‍ രഘുവിനെ അവാര്‍ഡ് ആയി ചിത്രീകരിച്ചിരിക്കുന്ന ആര്‍ട്ടും രചന പങ്കുവച്ചിട്ടുണ്ട്. ഡിജി ആര്‍ട്ട് ആണ് ഈ കാര്‍ട്ടൂണ്‍ ചെയ്തിരിക്കുന്നത്. രചനയുടെ പോസ്റ്റ് കാഴ്ചക്കാരില്‍ പൊട്ടിച്ചിരി ഉണ്ടാക്കുകയാണ്.
രചനയുടെ പോസ്റ്റിങ്ങനെ-
എന്തൊരു നല്ല പ്രതിമ അല്ലെ …. അയ്യോ പ്രതിമ അല്ല പ്രതിഭ !
DigiArts ന്റെ കലാപ്രതിഭക്ക് ആശംസകള്‍ ????
#AlencierLeyLopez ന് ഈ ‘പ്രതിഭ’ മതിയാകുമോ എന്തോ!