കോണ്‍ഗ്രസ്സിലെ വേറിട്ട ശബ്ദം; പി.ടി തോമസ് എംഎല്‍എക്ക് വിട

കെപിസിസി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കാര നിയോജക മണ്ഡലം എംഎല്‍എയുമായ പി.ടി തോമസ് അന്തരിച്ചു. 71 വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചിത്സയിരിരിക്കെയാണ്   അന്ത്യം.

1950 ഡിസംബർ 12 ന് ഇടുക്കിജില്ലയിലെ  ഉപ്പുതോട് പഞ്ചായത്തിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി ജനനം. തൊടുപുഴ ന്യൂമാന്‍ കോളജ്, മാര്‍ ഇവാനിയോസ് കോളജ് തിരുവനന്തപുരം, മഹാരാജാസ് കോളജ് എറണാകുളം, ഗവ.ലോ കോളജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽലായിരുന്നു വിദ്യാഭ്യാസം. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു പിടി തോമസ്. കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു.

1980ൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി . 1991ൽ തൊടുപുഴയിൽ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിലേക്ക്. 1996 ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2001ൽ വീണ്ടും തൊടുപുഴയിൽ നിന്നു തന്നെ സഭയിൽ എത്തി. പിന്നീട് 2009ൽ ഇടുക്കിയിൽ ലോകസഭാ മണ്ഡലത്തിൽ നിന്നും നിന്ന് മത്സരിച്ച ലോകസഭാഅംഗമായി .2016ലും 21ലും തൃക്കാക്കര മണ്ഡലത്തിൽ നിന്ന് വിജയിച്ചു.