‘ പൊന്നും വിലയുള്ള’ മേശവിരി, കപ്പ്, അങ്ങനെ അങ്ങനെ.. പ്രിയങ്ക ചോപ്രയുടെ വസ്തുക്കൾ കണ്ട് അന്തം വിട്ട് സാമൂഹ്യ മാധ്യമങ്ങൾ.

Web

ബോളിവുഡിൽ ഒരുകാലത്ത് സജീവമായിരുന്ന നടിയാണ് പ്രിയങ്ക ചോപ്ര. ഇതിനുശേഷം താരം യുഎസിലേക്ക് പോയി. ഒരു ഗായകനെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോൾ ഹോളിവുഡിൽ സജീവമാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും താരത്തിന് ആരാധകർ ഉണ്ട് എന്ന് കരുതാം. ഈ അടുത്താണ് താരം ഹോംവെയർ പ്രോഡക്ടുകളുടെ ബിസിനസ് ആരംഭിച്ചത്.

Web

സോനാ ഹോം എസെൻഷ്യൽസ് എന്നാണ് ഇതിന് താരം പേര് നൽകിയിരിക്കുന്നത്. നിരവധി സാധനങ്ങൾ ഇവിടെ ലഭ്യമാണ്. എന്നാൽ ഈ സാധനങ്ങൾക്കൊക്കെ തൊട്ടാൽ പൊള്ളുന്ന വിലയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിൻറെ വിലവിവര പട്ടിക കണ്ടു സാമൂഹ്യ മാധ്യമങ്ങളിലുള്ളവർ അന്താളിച്ചിരിക്കുകയാണ്. കമ്പനിയുടെ വെബ്സൈറ്റിൽ തന്നെ വില നൽകിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

ഒരു സാധാരണ മേശവിരിക്ക് 31,000 രൂപയാണ് വില. ഒരു കപ്പിന്റെയും സോസർ സെറ്റിന്റെയും വില ഏകദേശം 5000 രൂപയ്ക്ക് മുകളിലാണ്. ചട്നി പാത്രങ്ങൾക്ക് വില ₹15,000 രൂപയ്ക്ക് മുകളിൽ. ഇങ്ങനെ നീണ്ടുപോകുന്ന വിലവിവര പട്ടികയാണ് സൈറ്റിൽ ഉള്ളത്. നിരവധി ട്രോളുകളാണ് ഇതിനെതിരെ ഇപ്പോൾ വരുന്നത്.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

31,000 രൂപ വിലയുള്ള ഒരു ടേബിൾ ക്ലോക്ക് വെറുതെ വാങ്ങി വയ്ക്കാവുന്ന രീതിയിൽ തനിക്ക് സമ്പന്നനാകണം എന്ന് ഒരാൾ പറയുന്നു. മനുഷ്യ നിങ്ങൾക്ക് ഭ്രാന്താണോ എന്ന് വരെ ആളുകൾ ചോദിക്കുന്നുണ്ട്. അമേരിക്കക്കാർക്ക് ഇങ്ങനെ തന്നെ വേണം എന്ന് മറ്റൊരാൾ പറയുന്നു. എന്തായാലും സംഭവം ഇപ്പോൾ വൈറലാണ്.