മിസ് വേൾഡ് മത്സരത്തിൽ പ്രിയങ്കാ ചോപ്ര പറഞ്ഞത് തെറ്റ് ഉത്തരം, എന്നിട്ടും ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കി, ആ ചോദ്യം ഇങ്ങനെയാണ്

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. സിനിമാ കുടുംബത്തിൽ നിന്നും ആണ് താരം വരുന്നത് എങ്കിലും വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ തൻറെതായ ഒരു ഇടം സിനിമാ മേഖലയിൽ നേടിയെടുത്ത താരം കൂടിയാണ് പ്രിയങ്കാചോപ്ര. പതിനേഴാമത്തെ വയസ്സിലാണ് മിസ് ഇന്ത്യയായി പ്രിയങ്കാചോപ്ര തിരഞ്ഞെടുക്കപ്പെടുന്നത്. അതേവർഷംതന്നെ മിസ് വേൾഡ് മത്സരത്തിൽ പ്രിയങ്കാചോപ്ര പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് പ്രിയങ്ക ചോപ്ര. തൻറെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പ്രിയങ്കചോപ്ര ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങൾ മാത്രമല്ല പല വിഷയങ്ങളിലും തൻറെതായ നിലപാടും പ്രിയങ്കചോപ്ര അറിയിക്കാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മറ്റൊരു വിവാദമാണ് ചൂടുപിടിച്ചു വരുന്നത്. ഒരു ചോദ്യത്തിന് തെറ്റ് ഉത്തരം പറഞ്ഞിട്ടും പ്രിയങ്ക ചോപ്രക്ക് ലോക സുന്ദരി പട്ടം ലഭിച്ച എങ്ങനെ എന്നാണ് സമൂഹമാധ്യമങ്ങൾ ചോദിക്കുന്നത്.

മിസ് വേൾഡ് മത്സരത്തിൽ അവസാനഘട്ടങ്ങളിൽ ഒന്നായിരുന്നു ക്വസ്റ്റ്യൻ ആൻസർ സെഷൻ. ഈ റൗണ്ടിൽ പ്രിയങ്കയോട് ചോദിക്കപ്പെട്ട ചോദ്യം ഇങ്ങനെയായിരുന്നു, “ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ നിങ്ങളെ ഏറ്റവും സ്വാധീനിച്ച സ്ത്രീ ആരാണ്?” മദർ തെരേസ എന്നായിരുന്നു പ്രിയങ്ക ചോപ്രയുടെ ഉത്തരം. ഇതിനുള്ള കാരണവും പ്രിയങ്ക തന്നെ വ്യക്തമാക്കി.

“ഞാൻ ആരാധിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. അതിൽ എടുത്തു പറയേണ്ട ഒരു വ്യക്തിയാണ് മദർ തെരേസ. കാരണം അവർക്ക് കരുണയും ദീനാനുകമ്പയും ഉണ്ട്” – ഇതായിരുന്നു പ്രിയങ്കാചോപ്ര നൽകിയ ഉത്തരം. എന്നാൽ വളരെ വലിയൊരു പിഴവാണ് പ്രിയങ്ക ചോപ്ര വരുത്തിയത്. പ്രിയങ്ക ചോപ്ര ഈ ഉത്തരം നൽകിയപ്പോൾ മദർ തെരേസ ജീവനോടെ ഇല്ലായിരുന്നു. തെറ്റുതരം പറഞ്ഞിട്ടും പ്രിയങ്ക ചോപ്രക്ക് മിസ് വേൾഡ് പദവി ലഭിച്ചത് എങ്ങനെ എന്നാണ് ഇപ്പോൾ ചോദ്യമുയരുന്നത്.