പെട്ടെന്ന് അത് അഴിഞ്ഞു വീഴാൻ തുടങ്ങി, ലക്ഷക്കണക്കിന് ആളുകൾ ലൈവ് കണ്ടു കൊണ്ടിരിക്കുകയാണ്, ഒടുവിൽ പ്രിയങ്കാ ചോപ്ര നാണക്കേടിൽ നിന്നും രക്ഷപ്പെട്ടത് ഇങ്ങനെ

ഇന്ത്യൻ സിനിമ നടിമാരിൽ ഹോളിവുഡ് സിനിമയിൽ അഭിനയിച്ച നടിമാർ വളരെ വിരളമാണ്. ഹോളിവുഡിലും ബോളിവുഡിലും വളരെ പ്രശസ്ത ആണ് പ്രിയങ്ക ചോപ്ര. ചെയ്ത വേഷങ്ങളെല്ലാം അവിസ്മരണീയമാക്കിയ ഈ താര സുന്ദരിയെ സിനിമാ പ്രേമികൾ ഒരിക്കലും മറക്കുകയില്ല. തൻറെ അഭിനയ മികവു കൊണ്ടും സൗന്ദര്യ ഭംഗി കൊണ്ടും ഒരു വലിയ ആരാധക വൃത്തത്തിൻറെ പിന്തുണ പ്രിയങ്ക സ്വന്തമാക്കിയിട്ടുണ്ട്.

പ്രിയങ്ക ചോപ്ര ഒരു നടി എന്നതിലുപരി ഒരു മികച്ച ഗായികയും നിർമ്മാതാവും കൂടിയാണ്. നടി അഭിനയിച്ച ചിത്രങ്ങൾ എല്ലാം വലിയ തോതിൽ തന്നെ സ്വീകരിക്കപ്പെട്ടു. ദോസ്ഥാന, മേരി കോം, ക്രിഷ്, ബർഫി, ഫാഷൻ, ബജ്‌രവോ മസ്താനി, സ്കൈ ഈസ് പിങ്ക്, ബേവാച്ച്, ഫ്രണ്ട്ഷിപ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ബോളിവുഡിലെ മികച്ച പ്രകടനം കാരണം പ്രിയങ്ക പിന്നീട് ഹോളിവുഡിലേക്ക് അരങ്ങേറി. ഹോളിവുഡ് മേഖലയിലും തിളങ്ങി നിൽക്കുകയാണ് പ്രിയങ്ക ഇപ്പോൾ. നിരവധി റിയാലിറ്റി ഷോകളിലും പ്രിയങ്ക ചോപ്ര ഇതിനകം അവതാരകയായി എത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പ്രിയങ്കചോപ്ര തൻറെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അമേരിക്കൻ ഗായകനും എഴുത്തുകാരനുമായ നിക്ക് ജോനാസ് ആണ് പ്രിയങ്കയുടെ ഭർത്താവ്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹിതരായത്. നിക്കും പ്രിയങ്കയും മികച്ച ജോഡികളാണ് എന്ന് ആരാധകർ പറയുന്നു. മെട്രിക്സ് ഫോർ ആണ് പ്രിയങ്കയുടെ അടുത്ത ഹോളിവുഡ് ചിത്രം. മികച്ച സ്വീകാര്യതയാണ് ബോളിവുഡിലും ഹോളിവുഡിലും താരം നേടിയെടുത്തത്.

2000ൽ ആയിരുന്നു പ്രിയങ്ക ചോപ്ര മിസ് വേൾഡ് പട്ടം ചൂടിയത്. 2016ൽ ആദ്യമായി ഓസ്‌കർ വേദിയിലുമെത്തി താരം. ഇപ്പോൾ മിസ് വേൾഡ് മത്സരത്തിനായി വസ്ത്രം ധരിച്ചപ്പോൾ ആദ്യമായി ബുദ്ധിമുട്ട് സൃഷ്ടിച്ച കാര്യം തുറന്നു പറയുകയാണ് പ്രിയങ്ക. അന്നത്തെ വസ്ത്രം ശരീരത്തിൽ ടേപ്പ് ചെയ്ത് വച്ചിരിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്.എന്നാൽ ആ സമയം ഇടുത്തീ പോലെ ഒട്ടേറെ പിരിമുറുക്കം അനുഭവിച്ചുവെന്ന് താരം പറയുന്നു. ആ ടേപ്പ് മുഴുവനും ഊരി വന്ന്, വസ്ത്രം ഇളകുന്ന മട്ടിലായി. അപ്പോൾതന്നെ താൻ ഞെട്ടിത്തരിച്ചു നിന്നു. പെട്ടെന്ന് വസ്ത്രത്തെ ചേർത്ത് നിർത്തത്തക്ക രീതിയിൽ കൈകൾ അടുപ്പിച്ച് കൂപ്പി ഞാൻ നമസ്തേ പറഞ്ഞുവെന്നും പ്രിയങ്ക പറയുന്നു.