ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു നടി പ്രിയങ്ക.ഇപ്പോളും താരം സജീവമായി തുടരുന്നുണ്ട്.തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്.കൗമുദി മൂവീസിനോടാണ് സംസാരിച്ചത്.’വളരെ കഷ്ടപ്പെട്ടാണ് ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത്. ഒത്തിരി കഷ്ടപ്പെട്ടു. ഇപ്പോഴും മലയാള സിനിമയിലുണ്ട്. മെയിന്‍ സ്ട്രീമില്‍ നില്‍ക്കുന്ന ആളാണ്. ഇപ്പോള്‍ കണ്ടാല്‍ സംസാരിക്കാന്‍ പോലും പുള്ളിയ്ക്ക് നേരമില്ല. കണ്ടുകഴിഞ്ഞാല്‍ നമ്മള്‍ വെറുക്കപ്പെട്ടവള്‍. ഉപകാരങ്ങളും നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. അന്ന് അങ്ങനൊരു സംഭവം ഉണ്ടായതു കൊണ്ടാകാം. പേടിയുണ്ടാകും. പേടിക്കണമല്ലോ” എന്നാണ് പ്രിയങ്ക പറയുന്നത്.ആ സംഭവം ഞാന്‍ ഇപ്പോള്‍ പറഞ്ഞാല്‍ എന്ത് മാത്രം ബുദ്ധിമുട്ട് ഉണ്ടാകുമെന്നറിയാമോ. എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല. ആ അഹങ്കാരം കാണുമ്പോള്‍ എനിക്ക് പറയണമെന്ന് തോന്നും. ഞാനത് ഒരിക്കല്‍ പറയും. കാരണം ഇനിയും ഒരുപാട് തലമുറകള്‍ വരാനുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടാകരുത്. ഫീല്‍ഡിലുള്ള ഈ പുഴുക്കുത്തകളൊക്കെ പോകട്ടെ. സിനിമ നല്ല ഫീല്‍ഡാണ്. ഇതുപോലുള്ള കുറച്ച് ആളുകള്‍ നശിപ്പിക്കുകയാണെന്നും പ്രിയങ്ക പറയുന്നു.
അവര്‍ക്കൊന്നും അടിമപ്പെടാനുള്ളതല്ല നമ്മുടെ ജീവിതം എന്നും താരം പറയുന്നു. അതേസമയം തന്റെ അഭിമുഖങ്ങള്‍ ആ നടന്‍ കാണുന്നുണ്ടാകുമെന്നും പ്രിയങ്ക പറയുന്നുണ്ട്. ടിവി കാണുന്ന ആളാണല്ലോ. ഞാന്‍ പറയുന്നത് കേട്ടാല്‍ മനസിലാകാനുള്ള ബോധം അയാള്‍ക്കുണ്ടാകും. മനസിലാകണം. അതിന് വേണ്ടി തന്നെയാണ് ഞാനിത് പറയുന്നതെന്നാണ് പ്രിയങ്ക പറയുന്നത്. എനിക്കുണ്ടായ അനുഭവങ്ങളുണ്ട്. ഇല്ലെന്ന് പറയില്ല. പക്ഷെ ഇനി അതൊന്നും പറയാനില്ല. എന്നെ ഉപദ്രവിക്കാന്‍ വന്നവരെ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ ജീവിതം എന്റെ ദാനമായി കണക്കാക്കിയാല്‍ മതി. ഞാന്‍ തെളിവു സഹിതമേ പറയുകയുള്ളൂ. എല്ലാത്തിനും എന്റെ അമ്മ സാക്ഷിയാണ്. വേണ്ട, ഒന്നിനും പോണ്ട. എടുത്തുചാട്ടം കാണിക്കരുതെന്നാണ് അമ്മ പറഞ്ഞത്