മലയാളികൾക്ക് സുപരിചിതമായ താരമാണ് പ്രിയങ്ക.നിരവധി ഹാസ്യ കഥപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്.’സിനിമാ താരങ്ങള്‍’ എന്ന പുതിയ സിനിമയുടെ പൂജാവേളയില്‍ ആയിരുന്നു നടിയുടെ തുറന്ന് പറച്ചില്‍. അതേസമയം ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാ മേഖലയിലും നടക്കുന്നുണ്ട് എന്നും മലയാള സിനിമയെ മാത്രം കുറ്റപ്പെടുത്തരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.’കഷ്ടപ്പെട്ട് സംസാരിച്ചാണ് നമ്മള്‍ ഒരു കാരവന്‍ വേണം എന്ന് പ്രൊഡ്യൂസറോട് ആവശ്യപ്പെടുന്നത്. സുഖമായിട്ട് കിടക്കാനല്ല. ഞങ്ങള്‍ക്ക് സാരി മാറാനും പ്രാഥമിക കാര്യങ്ങള്‍ ചെയ്യാനുമാണ്. ഇപ്പോള്‍ പലതരത്തിലുള്ള മുട്ടലുകളുണ്ടല്ലോ. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. ക്യാമറ എന്ന് പറയുന്നത് ബട്ടണ്‍സിലും പൊട്ടിലും വരെ വെച്ച് നടക്കുന്ന കാലമാണ്. അപ്പോള്‍ നമ്മള്‍ എങ്ങനെ സേഫായിട്ടിരിക്കും.അതുകൊണ്ട് കാരവനില്‍ പോലും ഞങ്ങള്‍ ലൈറ്റ് ഓഫ് ചെയ്തിട്ടാണ് ഡ്രസ് മാറുന്നത്. അതിനകത്ത് ക്യാമറയുണ്ടോ എന്ന് പറയാന്‍ പറ്റില്ല. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് എല്ലാവരും മനസിലാക്കുക. ഇനി ആര് എന്ത് കണ്ടാലും എന്ത് ചെയ്യാന്‍ പറ്റും. നമുക്ക് ഇതില്‍ കൂടുതലൊന്നും സൂക്ഷിച്ച് നടക്കാന്‍ പറ്റില്ല. അങ്ങനെ ഒരു അവസ്ഥയായി കൊണ്ടിരിക്കുകയാണ്. ഏത് ജോലി ചെയ്യാനും നമ്മുടെ ധൈര്യവും തന്റേടവും മാത്രം മതി.
ഒരാളുടെ കൂടെ പോയി കഴിഞ്ഞിട്ട് കുറെ നാള്‍ കഴിഞ്ഞിട്ട് വിളിച്ച് പറയുകയാണ്. അതിന്റെ ഒന്നും ആവശ്യമില്ല. നമ്മള്‍ പ്രതികരിക്കണം. പ്രതികരിച്ചിട്ട് മുന്നോട്ട് പോയി നോക്ക്. ഞാനിങ്ങനെ തന്നെ നില്‍ക്കും എത്ര വര്‍ഷമാണെങ്കിലും. കാരണം എനിക്ക് ധൈര്യമുണ്ട്. സിനിമാ ഫീല്‍ഡിനെ മാത്രം ആരും കുറ്റം പറയേണ്ട. ഇതുപോലെ പല സ്ഥലങ്ങളിലും പല കാര്യങ്ങളും നടക്കുന്നുണ്ട്.മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നില്ലേ. എന്നിട്ടും ഈ സിനിമാ ഫീല്‍ഡില്‍ മാത്രം എന്താണ് പ്രത്യേകത. എന്റെ ബ്രദറിന്റെ കൂടെ പോയാലും ദേ അനൂപ് പോയി വേറെ ആളാണ് ട്ടോ എന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സിനിമാക്കാര്‍ അറിയപ്പെടുന്നു എന്നുള്ളത് കൊണ്ടുള്ള പ്രശ്‌നമാണ്. സിനിമ എന്ന് പറഞ്ഞാല്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. സിനിമയില്‍ അഭിനയിച്ചത് കൊണ്ട് മാത്രമാണ് എനിക്ക് എവിടെ ചെന്നാലും ഒരു പ്രയോറിറ്റി കിട്ടുന്നത്.നമ്മള്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. എന്റെ വാതിലിന്റെ കുറ്റി തുറക്കണമോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. അത് തുറന്നത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. നമുക്ക് അഭിനയിക്കാന്‍ കഴിവുണ്ടോ, ജനങ്ങള്‍ നമ്മളെ സ്വീകരിച്ചിട്ടുണ്ടോ എങ്കില്‍ തീര്‍ച്ചയായും നമുക്ക് അവസരങ്ങള്‍ ലഭിക്കും,’ പ്രിയങ്ക പറഞ്ഞു.