ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന നായിക താരമാണ് പ്രിയാമണി. പിന്നീട് ബോളിവുഡിലും താരത്തിന് അവസരങ്ങൾ ലഭിക്കുകയുണ്ടായി. തെന്നിന്ത്യയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ദി ഫാമിലിമാൻ എന്ന സൂപ്പർഹിറ്റ് വെബ്ബ് സീരീസിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് പ്രിയാമണി. പ്രേക്ഷക പ്രീതി നേടി രണ്ടാം സീസണും കുറച്ചു മുൻപാണ് പ്രദർശനത്തിനെത്തിയത്. ആമസോൺ പ്രൈമിൽ ആണ് ഇതിൻറെ പ്രദർശനം.

താരം മുൻപ് പ്രതിഫലം ഉയർത്തിയത് വലിയ വാർത്താ ആയിരുന്നു. ഒരു അഭിമുഖത്തിൽ പ്രിയാമണി തന്നെ ഈ കാര്യം തുറന്നു സമ്മതിക്കുകയും ചെയ്തു. മുൻപ് ദിവസം ഒന്നര ലക്ഷം രൂപയാണ് താരം പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ താരം മേടിക്കുന്നത് മൂന്നു മുതൽ നാലു ലക്ഷം രൂപ വരെയാണ് എന്നാണ് റിപ്പോർട്ടുകൾ. മുൻപ് ലഭിച്ചതിനേക്കാൾ ഏതാണ്ട് രണ്ടര ഇരട്ടിയോളം തുകയാണ് താരം കൂട്ടിയത്.
മുസ്തഫയാണ് പ്രിയാമണിയുടെ ഭർത്താവ്. വസ്ത്രങ്ങൾ ധരിക്കുമ്പോൾ താൻ ഭർത്താവിൻറെ അഭിപ്രായം തേടാറുണ്ട് എന്ന് താരം പറയുന്നു. ഇഷ്ടം ഉണ്ടെങ്കിൽ മാത്രമേ ഇഷ്ടം ആയി എന്ന് അദ്ദേഹം പറയുകയുള്ളൂ. അത് ഇല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയും. ചിലപ്പോൾ എന്താ ഇങ്ങനെ വസ്ത്രം ധരിച്ച് വെച്ചിരിക്കുന്നത് എന്നൊക്കെ ചോദിക്കും. കുറച്ചു നല്ലോണം വസ്ത്രം ധരിച്ചു കൂടെ എന്നും ചോദിക്കും. നീ നന്നായി വസ്ത്രം ധരിക്കുമ്പോൾ അഭിമാനം തോന്നും എന്നൊക്കെ പറയും. ഇപ്പോഴുള്ള ജീവിതത്തിൽ സന്തോഷവതിയാണ് എന്നും താരം പറയുന്നു.
സത്യം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ നായികയായി എത്തുന്നത്. കേന്ദ്ര കഥാപാത്രമായി പിന്നീട് പല മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചു. ഇതോടെ പ്രേക്ഷകശ്രദ്ധ നേടുവാനും തുടങ്ങി. എങ്കിലും മലയാളത്തിനപ്പുറം കൂടുതൽ അന്യഭാഷാ ചിത്രങ്ങളിലാണ് താരം തിളങ്ങിയത്. ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഒരു നടിയാണ് പ്രിയാമണി. ബോളിവുഡിൽ താരം അജയ് ദേവുഗണിനൊപ്പവും, ഷാരൂഖ് ഖാനോപ്പവും അഭിനയിക്കുന്നുണ്ട്.