പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ജോഡികളാണ് നടി ലിസിയും സംവിധായകന് പ്രിയദര്‍ശനം. ആറു വര്‍ഷത്തെ പ്രണയത്തിനുശേഷം ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. എന്നാല്‍ 24 വര്‍ഷം ഒന്നിച്ചു ജീവിച്ചശേഷം പിന്നീട് നിയമപരമായി വേര്‍പിരിഞ്ഞു. ഈ വാര്‍ത്ത ആരാധകരില്‍ ഏറെ സങ്കടം ഉണ്ടാക്കി. വര്‍ഷങ്ങള്‍ ഇത്ര പിന്നിട്ടിട്ടും ഇതിന്റെ കാരണം ഇരുവരും എവിടെയും പറഞ്ഞിട്ടില്ല. അതേസമയം കല്യാണി, സിദ്ധാര്‍ത്ഥ് എന്ന രണ്ട് മക്കളുണ്ട് ഇവര്‍ക്ക്.
വേര്‍പിരിഞ്ഞെങ്കിലും മക്കളുടെ കാര്യങ്ങള്‍ക്ക് വേണ്ടി എല്ലാം ഒന്നിച്ചു നില്‍ക്കാറുണ്ട് ലിസിയും പ്രിയദര്‍ശനും. കഴിഞ്ഞദിവസം മകന് സിദ്ധാര്‍ത്ഥിന്റെ വിവാഹത്തിന് ലിസിയും പ്രിയദര്‍ശനും കല്യാണിയെല്ലാം ഒന്നിച്ച് തന്നെ ഉണ്ടായിരുന്നു.
അതേസമയം ഈ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ മകന്റെ വിവാഹം കഴിഞ്ഞതിന് പിന്നാലെ പ്രിയദര്ശന് പറഞ്ഞ വാക്കുകള്‍ ആണ് വൈറല്‍ ആവുന്നത്.
ഞങ്ങള്‍ ഇരുവരും ഇരുവഴികളില്‍ ആയെങ്കില്‍ അത് വിധി എന്നല്ലാതെ ഒന്നും പറയാനില്ലെന്ന് പ്രിയദര്ശന് പറഞ്ഞു. കാരണം ഞങ്ങളുടെ ജീവിതം കുടുംബം അത് സ്വര്‍ഗ്ഗമായിരുന്നു. അത് തകരരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. പ്രശ്നങ്ങള്‍ വന്നപ്പോള്‍ ഒന്നിന് പുറകെ ഓരോ പ്രശ്നം വന്നു തുടങ്ങി. അച്ഛന്റെ അമ്മയുടെ മരണം , വിവാഹമോചനം. ആ സമയത്ത് സുഹൃത്തുക്കളാണ് കൂടെ നിന്നത്. എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം മകളുടെ വിവാഹ മാത്രമാണ്. ഭാര്യയും മക്കളും ഇപ്പോഴും എന്റെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത് പ്രിയദര്ശന് പറഞ്ഞു.