ഒരു ഗാന രംഗത്തിലെ ചെറിയ ഒരു ഭാഗം അത് പ്രിയ്യയെ സാമ്പത്തിച്ച് അങ്ങനെയല്ല ആ രംഗം തന്റെ ജീവിതം തന്നെ മാറ്റി മരിക്കുമെന്ന് താരം കരുതിക്കാണില്ല. ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് കണ്ണടച്ച് തുറക്കുന്നതിനു മുമ്പ് ലോക പ്രശസ്തയായ ആളാണ് പ്രിയ വാരിയർ. പിന്നെടങ്ങോട്ട് എന്താണ് സംഭവിച്ചെന്ന് താരത്തിന് ഇപ്പോഴും അറിയില്ല.
തന്നെ പ്രശസ്ത ആക്കിയ ആരാധകർ തന്നെ ഇപ്പോൾ ട്രോളുന്ന അവസ്ഥയാണുള്ളത് കാണുന്നത്. അടാർ ലവ് നു ശേഷം ഇതുവരെ ഒരു മലയാള സിനിമയും പ്രിയയ്ക്ക് ലഭിച്ചിട്ടില്ല. പക്ഷെ ബോളിവുഡിൽ ചിത്രീകരണം പൂർത്തിയായ ശ്രീദേവി ബഗ്ളാവ് എന്ന ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
മോശം കമാറ്റുകൾക്ക് പ്രീതികരിക്കാറില്ലെങ്കിലും അതെല്ലാം താരത്തിനെ വളരെയധികം വിഷമിപ്പിക്കാറുണ്ട്. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പ്രിയ മനസ് തുറന്നത്. തുടക്കത്തില്‍ നല്ല വിഷമമുണ്ടായിരുന്നു. ട്രോളുകള്‍ തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും താനെന്ത് ചെയ്തിട്ടാണ് ഇങ്ങനെ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയാത്തതിന്റെ പകപ്പുണ്ടായിരുന്നു. അന്ന് നന്നേ വിഷമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറി.
ഇതെല്ലാം ഈ മേഖലയുടെ ഭാഗമാണെന്ന് തനിക്ക് മനസിലായി. ഈ പറയുന്നവര്‍ തന്നെ നാളെ തന്റെ നല്ലൊരു സിനിമ വന്നാല്‍ മാറ്റിപ്പറയും. സിനിമയില്‍ എല്ലാം താത്ക്കാലികമാണെന്നും, അതിനാല്‍ താന്‍ ഈ നെഗറ്റിവിറ്റി മാറ്റി വച്ച് പോസിറ്റിവിറ്റി മാത്രമാണ് കാണാന്‍ ശ്രമിക്കുന്നത്. രണ്ട് കെെയ്യും കൂട്ടിയിടിച്ചാലല്ലേ ശബ്ദം ഉണ്ടാവൂ.. അത്തരം കമന്റുകളോട് പ്രതികരിക്കാതിരിക്കുകയാണ് പ്രിയയുടെ നിലപാട്.