പ്രിയാമണി മുസ്തഫ വിവാഹം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ആദ്യ ഭാര്യ ആയേഷയാണ് മുസ്തഫക്കെതിരെ രംഗത്ത് വന്നത്. തങ്ങളുടെ വിവാഹ മോചനം കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും തന്റെ ഭര്‍ത്താവാണെന്നും ആരോപിച്ചാണ് ആയേഷ് രംഗത്ത് വന്നത്.
പ്രിയാമണിയുമായുള്ള വിവാഹം അസാധുവാണെന്നും സൂചിപ്പിച്ച് നിയമപരമായ നോട്ടീസ് നല്‍കിയിട്ടുണ്ട് ,കൂടാതെ ഗാര്‍ഹിക പീഡനക്കേസും ഫയല്‍ ചെയ്തിട്ടുണ്ടെന്നും ആയേഷ പറഞ്ഞു. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ ബാച്ചിലര്‍ ആണെന്ന് മുസ്തഫ കോടതിയെ ബോധിപ്പിക്കുകയായിരുന്നെന്നും അയേഷ ആരോപിക്കുന്നു.
സംഭവത്തില്‍ മുസ്തഫയും പ്രതികരിച്ചിരിക്കുകയാണ്. തനിക്കെതിരെ ഉയരുന്ന ആരോപണം തെറ്റാണെന്നാണ് മുസ്തഫ പറയുന്നത്. വിവാഹിതനാണെന്നും എന്നാല്‍ കുട്ടികളുടെ ചെലവിനായ പണം നല്‍കാറുണ്ടെന്നും മുസ്തഫ പറയുന്നു. 2010 മുതല്‍ ഞാനും ആയിഷയും പിരിഞ്ഞ് ജീവിക്കുകയാണ്. 2013 ല്‍ വിവാഹമോചനം നേടിയതായും മുസ്തഫ പറയുന്നു. ഇതിന് ശേഷമാണ് 2017 ല്‍ പ്രിയാമണിയെ വിവാഹം കഴിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും നാള് മിണ്ടാതിരുന്നതെന്നും മുസ്തഫ ചോദിക്കുന്നുണ്ട്. തന്നില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള ആരോപണമെന്നു മുസ്തഫ കൂട്ടിച്ചേര്‍ത്തു.
അതേസമയം തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് പ്രിയാമണി. നടിയുടെ അരങ്ങേറ്റ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് നടിയെ തേടി നിരവധി അവസരങ്ങള്‍ വന്നു. അങ്ങനെ നാലോളം ഭാഷകളില്‍ അഭിനയിക്കാന്‍ പ്രിയക്ക് കഴിഞ്ഞു. അഭിനയപ്രധാന്യം ഉള്ള കഥാപാത്രത്തിനൊപ്പം ഗ്ലാമര്‍ വേഷങ്ങളിലും നടി എത്തിയിരുന്നു.