ഇതൊക്കെ നിസാരം; ജിമ്മില്‍ നില്‍ക്കുന്ന ഈ താരത്തെ മനസിലായോ

അഭിനേതാവും സംവിധായകനും എല്ലാമായി തിളങ്ങുകയാണ് പൃഥ്വിരാജ്. അച്ഛന് പിന്നാലെയാണ് പൃഥ്വി സിനിമയിലേക്ക് എത്തുന്നത്. തുടക്കം മുതല്‍ ഇന്നുവരെ നല്ല കഥാപാത്രങ്ങള്‍ ഈ നടന് ലഭിച്ചു. ഭാര്യ സുപ്രിയ മേനോനും സിനിമയുടെ പിന്നണിയില്‍ സജീവമാണ്. ഇതുവരെ ഒരു ചിത്രത്തില്‍ അഭിനയിച്ചില്ലെങ്കില്‍ പോലും സുപ്രിയക്കും ആരാധകര്‍ ഏറെയാണ് .

തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി വണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുണ്ട് പൃഥ്വിരാജ്. ഇതെല്ലാം പ്രേക്ഷകര്‍ കണ്ടതാണ്.

ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ചൊരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്.

ജിമ്മില്‍ ഡംബെലുകള്‍ക്ക് നടുവില്‍ നിന്നുള്ള ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ‘ഹലോ’എന്നാണ് ഫോട്ടോയ്ക്ക് താരം നല്‍കിയ ക്യാപ്ഷന്‍. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ‘കാളിയന്‍ ലോഡിംഗ്, ശരീരം കൂട്ടുക കുറക്കുക, പിന്നേം കൂട്ടുക വീണ്ടും കുറക്കുക.. നിസാരം.. Btw Salaar loading, ആ നിങ്ങ ഇവിടെ വര്‍ക്കൗട്ട് ചെയ്ത് ഇരിപ്പാണോ രാജുവേട്ടാ ഞങ്ങള്‍ ദേ ഗോള്‍ഡിന്റെ വര്‍ക്ക് തുടങ്ങി, 1ന് പടം ഇറക്കി വിടണേ തലൈവരെ’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഫോട്ടോ എന്തായാലും വൈറല്‍ ആയിരിക്കുകയാണ്.