സോഷ്യൽ മീഡിയയുടെ കടന്ന് വരവോടെ സിനിമയെ ഇഴ കീറി പരിശോധിക്കാറുണ്ട് പ്രേക്ഷകർ.
എന്നാൽ പ്രേക്ഷകർ സിനിമ റിവ്യൂ പറയുന്നതിൽ വ്യത്യസ്ത അഭിപ്രായം ആണ് സിനിമ പ്രവർത്തകർക്ക് ഉള്ളത്.
സിനിമയെ വിമർശിക്കുന്നവർ എഡിറ്റിംഗ് പഠിക്കണം എന്നും ക്യാമറ അറിയണം എന്നും സിനിമ ചില സിനിമ പ്രവർത്തകർ പറഞ്ഞിരുന്നു.
എന്നാലിപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചു നടൻ പ്രിത്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സിനിമ കണ്ടിട്ട് അതിന്റെ ഏതൊരു കാര്യത്തെകുറിച്ച് പരാമർശിക്കാനും വിമർശിക്കാനുമുള്ള പൂർണ അവകാശം ഓരോ പ്രേക്ഷകനും ഉണ്ട് എന്നാണ് പൃഥ്വിരാജ് പറയുന്നത്.
ആർട്ട് ഓഫ് ഫിലിം മേക്കിങ്ങ് എന്നത് ഇന്ന് എല്ലാവർക്കും അടുത്തറിയാൻ കഴിയുന്ന ഒന്നായി മാറിയെന്നും എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഫിലിം മേക്കിങ്ങ് എന്നും പൃഥ്വിരാജ് പറയുന്നു.
എഡിറ്റോറിയൽ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് സംസാരിച്ചത്.
സിനിമകളെ കീറി മുറിച്ച് പരിശോധിക്കുന്ന രീതിയെകുറിച്ച് പ്രേക്ഷകൻ മാറിയതിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.
ഒരു സിനിമ കണ്ടിട്ട് ആ സിനിമയുടെ ഏതൊരു കാര്യത്തെകുറിച്ചും പരാമർശിക്കാനും വിമർശിക്കാനുമുള്ള പൂർണ അവകാശം സിനിമ കാണുന്ന ഓരോ പ്രേക്ഷകനും ഉണ്ട്. അത് ആരോഗ്യകരമായ കാര്യമാണ് എന്നാണ് ഞാൻ കരുതുന്നത് എന്നാണ് പ്രിത്വിരാജ് പറയുന്നത്.
ആർട്ട് ഓഫ് ഫിലിം മേക്കിങ്ങ് എന്ന് പറയുന്നത് തന്നെ ഇന്ന് വളരെയധികം അഭിഗമ്യമായ ഒന്നായി കഴിഞ്ഞു. പോക്കറ്റിൽ കിടക്കുന്ന ഒരു മൊബൈൽ ഫോൺ മതി ഇന്ന് സിനിമയെടുക്കാൻ.
അത് തിയേറ്ററിൽ റിലീസ് ചെയ്യാം. അത്രെയും എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നായി ഫിലിം മേക്കിങ്ങ്. അതുകോണ്ട് ഇന്ന് ആർക്കും സംസാരിക്കാം സിനിമയുടെ ഏതോരു ക്രാഫ്റ്റിനെപ്പറ്റിയും എന്നാണ് പ്രിത്വിരാജ് പറഞ്ഞത്.