ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ വിജയാഘോഷ വിശേഷങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.പൃഥ്വിരാജിന്റെ വാക്കുകൾ ഇതാണ്,ഈ സെറ്റിലെ അമ്മാവന്‍ ഞാനായിരുന്നു. ബാക്കിയെല്ലാം ന്യൂജനറേഷന്‍ പിള്ളേരാണ്. ബേസിലിന്റെ പ്രായം അങ്ങനെയല്ലെങ്കിലും ഗോള്‍ഡന്‍ മുടി മറയ്ക്കാന്‍ പച്ചത്തൊപ്പി വെച്ച് ഇറങ്ങിയിരിക്കുകയാണ്. ബേസിലും ടൊവിനോയുമൊക്കെയാണ് എന്നെ അമ്മാവനാക്കുന്നതിന് പിന്നിലെ പ്രധാനികള്‍. മൊത്തത്തില്‍ ബേസില്‍ ഇപ്പോള്‍ ന്യൂജന്‍ ഐക്കണായി മാറിയിരിക്കുകയാണ്. ആദ്യം ഞാന്‍ സെറ്റിലെത്തുമ്പോള്‍ അമ്മാവന്‍ എത്തി എന്ന മട്ടില്‍ എല്ലാവരും മിണ്ടാതെയൊക്കെ ഇരിക്കുമായിരുന്നു. ഒരുപാട് പേരെ പുതിയതായി പരിചയപ്പെടാനും അവരോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
മറ്റൊന്ന്,ഏത് സിനിമ ചെയ്യുമ്പോഴും ആഗ്രഹിക്കുന്നത് ഇത് പോലെയൊരു ചടങ്ങ് വേണമെന്നാണ്. ഈയൊരു സിനിമ വലിയ വിജയമായി മാറണമെന്നും, അത് എല്ലാവര്‍ക്കുമൊപ്പമായി ആഘോഷിക്കാന്‍ പറ്റണമെന്നും പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടു. എങ്ങനെ ഡേറ്റ് വാങ്ങിക്കണം എന്നാണ് വിപിന്‍ ദാസില്‍ നിന്നും എല്ലാവരും ആദ്യം പഠിക്കേണ്ടത്. മറ്റൊരു പ്രൊജക്ടിനെക്കുറിച്ചായിരുന്നു ആദ്യം നമ്മള്‍ സംസാരിച്ചത്. എനിക്ക് കുറച്ച് പ്രൊജക്ടുകള്‍ തീര്‍ക്കാനുണ്ട്, ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുണ്ട്. ഡേറ്റുണ്ടാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നായിരുന്നു പറഞ്ഞത്. കറങ്ങിത്തിരിഞ്ഞ് മറ്റൊരു കഥയുമായി വരികയായിരുന്നു.