മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രയാഗ മാർട്ടിൻ. ചെറിയ വേഷങ്ങളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നായികാ വേഷങ്ങൾ ലഭിച്ചു തുടങ്ങുകയായിരുന്നു. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് പ്രയാഗ. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ കുറച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
കിടിലൻ മോഡേൺ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഒരു വെള്ള ഷർട്ട് ആണ് താരം ടോപ്പ് ആയി ധരിച്ചിരിക്കുന്നത്. ഇതിൽ കറുപ്പും മഞ്ഞയും പ്രിൻ്റ് ഉണ്ട്. ഇതിനൊപ്പം കറുപ്പ് പാൻ്റ്സും ആണ് താരം ധരിച്ചിരിക്കുന്നത്. കിടിലൻ മേക്കപ്പ് കൂടി ഇട്ടിട്ടുണ്ട് താരം. താരം അതീവ ഗ്ലാമറസ് ആയിട്ടുണ്ട് എന്നാണ് ആരാധകർ ഒരുപോലെ അഭിപ്രായപ്പെടുന്നത്.
എന്നാൽ മേക്കപ്പ് ഇത്ര വേണ്ടിയിരുന്നില്ല എന്ന് പറയുന്നവരുമുണ്ട്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഗിറ്റാർ കമ്പി എന്ന് പടത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. നവരസ എന്ന ആന്തോളജി സീരീസിലെ ഒരു സെക്ഷൻ ആയിരുന്നു ഇത്. ഗൗതം മേനോൻ ആയിരുന്നു ഇത് സംവിധാനം ചെയ്തത്. സൂര്യ ആയിരുന്നു ഇതിൽ നായകനായി എത്തിയത്.