പ്രാർത്ഥന ഇന്ദ്രജിത്തിൻ്റെ കയ്യിലുള്ള ഈ കുഞ്ഞുവാവ ആരാണെന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പരിചിതമായ താരങ്ങളിലൊരാളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. നടൻ ഇന്ദ്രജിത്തിൻ്റെയും നടി പൂർണിമയുടെയും മകൾ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് പ്രാർത്ഥന. തൻ്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പ്രാർത്ഥന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

പ്രാർത്ഥന പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് പുതിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. പ്രാർത്ഥനയുടെ കയ്യിൽ ഒരു ചെറിയ കുഞ്ഞും ഉണ്ട്. കുഞ്ഞിന് പിറന്നാളാശംസകൾ നേർന്നു കൊണ്ട് പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ എത്തിയത്.

എന്നാൽ ആരാണ് ഈ കുഞ്ഞ്? മിനിസ്ക്രീൻ താരമായിരുന്നു പ്രിയ മോഹൻറെയും നിഹാലിൻ്റെയും മകനാണ് ഈ കുഞ്ഞ്. വർധാൻ എന്നാണ് കുഞ്ഞിൻറെ പേര്. വേദു എന്നാണ് കുഞ്ഞിൻറെ വിളിപ്പേര്. “എൻറെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമാണ് നീ” എന്ന ക്യാപ്ഷൻ ചേർത്തുകൊണ്ട് ആയിരുന്നു പ്രാർത്ഥന ചിത്രങ്ങൾ പങ്കുവെച്ചത്.

ചെറുപ്പം മുതലുള്ള കുഞ്ഞിൻറെ ധാരാളം ചിത്രങ്ങളും പ്രാർത്ഥന പങ്കുവെച്ചിട്ടുണ്ട്. പ്രാർത്ഥന പങ്കുവെച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ വൈറലായി. നിരവധി ആളുകളാണ് വേദുവിന് പിറന്നാളാശംസകൾ നേർന്നു കൊണ്ട് കമൻറുകളിൽ എത്തുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ വൈറലായിരിക്കുകയാണ്.