മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് പറയാം. അത്രയും ജനപ്രിയത ആണ് നയൻതാര എന്ന താരത്തിന് ഇന്ന് തെന്നിന്ത്യയിൽ ഉള്ളത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ആയിരുന്നു നയൻതാര സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് രജനീകാന്ത് നായകനായ ചന്ദ്രമുഖി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ നമ്പർവൺ നായികയായി നയൻതാര വളർന്നു.
നയൻതാരയുടെ പേരിൽ നിറയെ ഗോസിപ്പുകൾ ആയിരുന്നു സിനിമയിൽ വന്ന കാലം മുതൽ പ്രേക്ഷകർ കേട്ടത്. ആദ്യകാലത്ത് താരം ചെയ്ത ഗ്ലാമർ വേഷങ്ങളുടെ പേരിൽ ഏറെ വിമർശിക്കപ്പെട്ടു. എങ്കിലും ഇതൊന്നും കാര്യമാക്കാതെ നയൻതാര മുന്നോട്ട് തന്നെ പോയി. പ്രഭുദേവയുമായുള്ള പ്രണയബന്ധം ഏറെ ചർച്ചചെയ്യപ്പെട്ടത് ആയിരുന്നു. പ്രഭുദേവയെ വിവാഹം ചെയ്യുവാൻ വേണ്ടി ആയിരുന്നു നയൻതാര മതം മാറി ഹിന്ദു ആയത്. ഡയാന കുര്യൻ എന്നായിരുന്നു താരത്തിൻ്റെ യഥാർത്ഥ പേര്. പിന്നീട് നയൻതാരാ എന്ന തൻറെ സ്ക്രീൻ നെയിം താരം ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു. പിന്നീടായിരുന്നു അപ്രതീക്ഷിതമായി ഇരുവരും വേർപിരിഞ്ഞത്.
വിവാഹത്തിനു തൊട്ടു മുൻപായിരുന്നു ഇരുവരും വേർപിരിഞ്ഞത്. മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു ഈ വാർത്ത. ഇരുവരും പ്രണയത്തിലായിരുന്നു സമയത്ത് പ്രഭുദേവയ്ക്ക് ഒരു ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു. നയൻതാരയുമായുള്ള വിവാഹത്തിനുശേഷം മക്കളെയും കൂടെ കൂട്ടണമെന്ന് പ്രഭുദേവ വാശിപിടിച്ചു. എന്നാൽ നയൻതാരയ്ക്ക് ഇത് സമ്മതമല്ലായിരുന്നു. അങ്ങനെയാണ് ഇരുവരും വേർപിരിഞ്ഞത് എന്നാണ് അറിയാൻ സാധിക്കുന്നത്.
ഇരുവരും വിവാഹത്തിനു തൊട്ടു മുമ്പാണ് വേർപിരിഞ്ഞത് എന്നും അതല്ല രഹസ്യമായി വിവാഹം കഴിഞ്ഞശേഷം ഉടനെ തന്നെ വേർപിരിയുകയായിരുന്നു എന്നും വാർത്തകളുണ്ട്. പ്രഭുദേവയുടെ പേര് നയൻതാരയുടെ കയ്യിൽ പച്ച കുത്തിയിട്ടുണ്ട്. വളരെ തീവ്രമായ പ്രണയത്തിലായിരുന്നു ഇരുവരും. എന്നിട്ടും ഇരുവർക്കും ഒന്നിക്കാൻ സാധിക്കാതെ പോയത് ഇപ്പോഴും സിനിമ പ്രേക്ഷകർക്കിടയിൽ ഒരു വിരഹമായി തുടരുന്നു. ഇപ്പോൾ വിഗ്നേഷ് ശിവൻ എന്ന സംവിധായകനുമായി പ്രണയത്തിലാണ് നയൻതാര. ഇരുവരുടെയും വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.