ജോത്സ്യൻമാർ തട്ടിപ്പാണ് എന്നു പറയാൻ ഇതാണ് കാരണം, ജ്യോത്സ്യന്മാർ കാരണം പ്രഭാസിന് കിട്ടിയ എട്ടിൻ്റെ പണി കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രഭാസ്. ബാഹുബലി എന്ന ചിത്രം ഇറങ്ങിയ ശേഷമാണ് ഇദ്ദേഹം കേരളത്തിൽ പ്രശസ്തനായത്. കേരളത്തിൽ എന്ന് മാത്രമല്ല ഇദ്ദേഹത്തിന് ഒരു പാൻ ഇന്ത്യൻ അപ്പീൽ ലഭിച്ചത് ഈ ചിത്രത്തിൽ അഭിനയിച്ചതിനു ശേഷമാണ്. തെലുങ്കു താരങ്ങളെല്ലാം തന്നെ ജ്യോതിഷത്തിൽ വിശ്വസിക്കുന്നവർ ആണ്. ജ്യോതിഷർ പറയുന്നത് അനുസരിച്ചാണ് ഇവർ എല്ലാ കാര്യങ്ങളും ചെയ്യുന്നത് പോലും. അതുപോലെ ഒരിക്കൽ പ്രഭാസ് ജ്യോതിഷികൾ പറയുന്നത് കേട്ടിരുന്നു. അങ്ങനെ അദ്ദേഹത്തിന് കിട്ടിയ എട്ടിൻറെ പണി കണ്ടോ?

ബാഹുബലി എന്ന സിനിമയിൽ അഭിനയിച്ചു കഴിഞ്ഞാൽ വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധികളിലൂടെ പ്രഭാസ് കടന്നുപോകേണ്ടി വരും എന്നായിരുന്നു ജോതിഷർ പറഞ്ഞത്. എന്നാൽ നേരെ തിരിച്ചു ആയിരുന്നു സംഭവിച്ചത്. അതുവരെ തെലുങ്ക് നാടിന് പുറത്തേക്ക് ആരുമറിയാതെ ഇരുന്ന താരം ഒരു പാൻ ഇന്ത്യൻ താരമായി വളർന്നു. സാഹോ എന്ന സിനിമ കഴിഞ്ഞാൽ താരത്തിൻ്റെ പതനം ആയിരിക്കും സംഭവിക്കാൻ പോകുന്നത് എന്നായിരുന്നു പ്രവചനം. അതുകൊണ്ടുതന്നെ സാഹോ സിനിമയുടെ റിലീസിന് വേണ്ടി 50 കോടി രൂപ ആണ് പേഴ്സണൽ ബോൺഡിങ് ആയി താരം നൽകിയത് എന്നാണ് അറിയാൻ സാധിക്കുന്നത്.

സഹോ ഒരു ദുരന്തം സിനിമ ആയിരുന്നു എങ്കിലും വലിയ രീതിയിലുള്ള കളക്ഷൻ ചിത്രം നേടി. ഹിന്ദിയിൽ നിന്നും വലിയ കളക്ഷനാണ് ഈ ചിത്രം നേടിയത്. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. രാധേശ്യാം ആണ് അടുത്തതായി റിലീസ് ചെയ്യാൻ പോകുന്ന ചിത്രം. അതിനുശേഷം സലാർ എന്ന സിനിമയിൽ കാര്യം അഭിനയിക്കുന്നു. കെജിഎഫ് എന്ന ചിത്രമൊരുക്കിയ പ്രശാന്ത് നീൽ ആണ് ഈ ചിത്രമൊരുക്കുന്നത്.

അതിനു ശേഷമായിരിക്കും ആദി പുരുഷ ചിത്രത്തിൽ ഇദ്ദേഹം അഭിനയിക്കുന്നത്. അതിനുശേഷം സ്പിരിറ്റ് എന്ന സിനിമയിലും പ്രോജക്ട് കെ എന്ന സിനിമയിലും താരം അഭിനയിക്കും. ഈ സിനിമകൾക്ക് എല്ലാം കൂടി 500 കോടി രൂപയോളമാണ് താരം വാങ്ങാൻ പോകുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്തൊക്കെയായാലും ഇനി താരം ജ്യോതിഷത്തിൽ അധികം വിശ്വസിക്കില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.