പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആദിപുരുഷ്. വന്‍ ബജറ്റില്‍ ഒരുങ്ങിയ സിനിമയില്‍ രാമന് ആയാണ് നടന് വേഷമിടുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്ത് വന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലര്‍ നേടുന്നത്.
ഇതിനിടയില്‍ ഇപ്പോഴിത രാമന് ആകാനായി പ്രഭാസ് എടുത്ത ഡയറ്റിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. കഠിനമായ വര്‍ക്കൗട്ടുകള്‍ മുതല്‍ കര്‍ശനമായ ഭക്ഷണക്രമം പ്രഭാസ് സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഴ്ചയില്‍ ആറ് ദിവസമാണ് പ്രഭാസ് വ്യായാമം ചെയ്യുക. ജോഗിങ്, സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയ കാര്‍ഡിയോ പരിശീലനങ്ങളും ഉണ്ടാകും. ഇവയ്ക്കൊപ്പം യോഗയും താരത്തിന്റെ ദിനചര്യയാണ്.
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ മട്ട അരി, ക്വിനോവ, മധുരക്കിഴങ്ങ് തുടങ്ങിയയവും നടന് കഴിച്ചു. ചിക്കന്‍,മീന്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍ എന്നിവ പ്രഭാസിന്റെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മാംസാഹാരത്തോടൊപ്പം പഴങ്ങളും പച്ചക്കറികളും ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 മുട്ടകള്‍ ആണ് ദിവസവും പ്രഭാസ് കഴിച്ചിരുന്നത്.3 നേരത്തെ ഭക്ഷണത്തിനുപകരം ആറ് നേരത്തെ ഭക്ഷണക്രമവും പ്രഭാസ് പിന്തുടര്ന്നിരുന്നു.
30% വ്യായാമത്തിലും 70% ഡയറ്റ് പ്ലാനിലുമാണ് പ്രഭാസ് ശ്രദ്ധ ചലുത്തിയിരുന്നത് എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തത്. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്.
രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി സെയ്ഫ് അലിഖാനും ചിത്രത്തില്‍ എത്തുന്നു. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ജൂണ്‍ 16നാണ് ആദിപുരുഷിന്റെ റിലീസ്.