വലിയ ആളുകളെ ചുറ്റിപ്പറ്റി ധാരാളം വിവാദങ്ങൾ നമ്മൾ കേൾക്കാറുണ്ട്. ഇതിൽ ചിലത് കഴമ്പുള്ളത് ആയിരിക്കും ചിലത് കഴമ്പില്ലാത്തത് ആയിരിക്കും. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പുതിയ ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടു ഇരിക്കുകയാണ്. ഫ്രാൻസിസ് മാർപാപ്പയാണ് ഇപ്പോൾ പുതിയ വിവാദത്തിൽ കുടുങ്ങിയത്.
ലോകാരാധ്യനായ വ്യക്തിയാണ് മാർപാപ്പ. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് ശത്രുക്കളും ഏറെയാണ്. ഈ പദവിയിലിരിക്കുന്ന ആളുകളെക്കുറിച്ച് പലതരത്തിലുള്ള വിവാദങ്ങൾ പലരും ഉന്നയിക്കാറുണ്ട്. അതൊക്കെ നൂറ്റാണ്ടുകളായി തുടർന്നു വരുന്നതാണ്. എന്നാൽ ഇപ്പോഴത്തെ മാർപാപ്പ പെട്ടിരിക്കുന്നത് ഇൻസ്റ്റഗ്രാം വിവാദത്തിലാണ്.
നതാലിയ ഗരിബോട്ടോ എന്ന മോഡൽ അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇട്ട ഒരു ഫോട്ടോ ആണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. നിരവധി ആളുകളാണ് ഈ ഫോട്ടോ ലൈക്ക് ചെയ്തിരിക്കുന്നത്. അതിൽ ഒരാളാണ് നമ്മുടെ ഫ്രാൻസിസ് മാർപാപ്പ. ഇവിടെ നിന്നുമാണ് വിവാദങ്ങൾ ആരംഭിച്ചത്.
Pope Francis is horny as hell pic.twitter.com/znGdgyJWLv
— Barstool Sports (@barstoolsports) November 13, 2020
എന്നാൽ ഉടൻ തന്നെ ഈ ലൈക്ക് റിമൂവ് ചെയ്യുകയും ചെയ്തു. എന്നാൽ അതിനുമുമ്പുതന്നെ ചില വിരുതന്മാർ ഇതിൻറെ സ്ക്രീൻഷോട്ട് എടുക്കുകയും ചെയ്തു. ആ സ്ക്രീൻഷോട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ആരാണ് മാർപാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.