16 വയസ്സുള്ള ഒരു കൊച്ചിൻ്റെ അമ്മയാണ് ഇത് എന്ന് ആരെങ്കിലും പറയുമോ? ഇതാണ് യഥാർത്ഥ സന്തൂർ മമ്മി എന്ന ആരാധകർ

സൂപ്പർതാരങ്ങളുടെ സിനിമാ വിശേഷങ്ങൾ മാത്രമല്ല അവരുടെ വീട്ടുവിശേഷങ്ങളും മലയാളികൾക്ക് അറിയാൻ പ്രത്യേക കൗതുകമാണ്. ഇതിന് കാരണം സിനിമാതാരങ്ങളെ നമ്മൾ കാണുന്നത് കേവലം നടീനടൻമാർ ആയിട്ടല്ല എന്നതാണ് സത്യം. അവരെ നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെ ആണ് നമ്മൾ കാണുന്നത്. നമ്മൾ അവരെ പരിചരിക്കുന്നതും അങ്ങനെ തന്നെ. അതുകൊണ്ടുതന്നെ ഇവരുമായി ബന്ധപ്പെട്ടു വരുന്ന വ്യക്തിപരമായ വാർത്തകൾക്ക് പോലും വലിയ സ്വീകാര്യത ആണ് മലയാള മാധ്യമങ്ങൾ നൽകാറുള്ളത്.

ഇപ്പോൾ ഒരു നടിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഒറ്റനോട്ടത്തിൽ ഏതോ 23 വയസ്സുള്ള യുവനടി ആണ് ഇത് എന്നാണ് തോന്നുക. എന്നാൽ അതല്ല സത്യം. രണ്ട് പെൺമക്കളുടെ അമ്മയാണ് ഇവർ. മൂത്ത മകൾക്ക് അടുത്തമാസം 17 വയസ്സ് തികയും. ഇളയ മകൾക്കും ഏകദേശം 12-13 വയസ്സ് പ്രായം ഉണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇവരെല്ലാവരും തന്നെ. ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നത്.

പൂർണിമ ഇന്ദ്രജിത്ത് ആണ് ഇത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഒരുകാലത്ത് മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു പൂർണിമ. എന്നാൽ വിവാഹശേഷം താരം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. അടുത്തിടെ വൈറസ് എന്ന ചിത്രത്തിലൂടെ താരം തിരിച്ചുവരവ് നടത്തിയിരുന്നു. ഇനിയും ധാരാളം അഭിനയപ്രാധാന്യമുള്ള സിനിമകൾ താരം ചെയ്യും ആരാധകർ പ്രതീക്ഷിക്കുന്നത്.

നടിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഏതോ ഒരു യുവനടി ആണ് എന്നാണ് തോന്നുക. 16 കഴിഞ്ഞ ഒരു പെൺകുട്ടിയുടെ അമ്മയാണ് എന്ന് ഒരിക്കലും തോന്നില്ല. പൂർണിമ ഇന്ദ്രജിത്ത് ആണ് ഇത് എന്ന് പറഞ്ഞാൽ പോലും പെട്ടെന്ന് ആരാധകർക്ക് ഉൾക്കൊള്ളാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അത്രയും യുവ ചർമമാണ് താരം ഇപ്പോഴും കൊണ്ടുനടക്കുന്നത്. ഇതാണ് യഥാർത്ഥ സന്തൂർ മമ്മി എന്നാണ് ആരാധകർ കമൻറ് ചെയ്യുന്നത്.