മലയാളികൾക്ക് സുപരിചിതമായ ഫാമിലി വ്ലോഗ് ആണ് മല്ലൂസ് ഫാമിലി.വിവാഹം കഴിഞ്ഞ് മക്കളൊക്കെയായി തിരക്കിലായപ്പോഴും വീണ്ടും പഠിക്കണമെന്ന മോഹം മനസിലുണ്ടായിരുന്നു. കാലങ്ങള്‍ക്കിപ്പുറം ആ സ്വപ്‌നം സഫലീകരിച്ചിരിക്കുകയാണ് പൊന്നൂസ്. സോഷ്യല്‍മീഡിയയിലൂടെയായി ഈ സന്തോഷം പൊന്നൂസും സുജിനും പങ്കിട്ടിരുന്നു.അതേ സമയം പഠനം എന്തായെന്ന് ചോദിച്ച് എന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ഇത്. നിത സുജിന്‍ ടീച്ചറായെന്നുള്ള സന്തോഷം നിങ്ങളുമായി പങ്കിടുന്നു. എന്റെ മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റാനായതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്. പഠനം വീണ്ടും തുടങ്ങാനായി പ്രേരിപ്പിച്ച്, എന്നെ പിന്തുണച്ച് കൂടെ നിന്നവരോടെല്ലാം നന്ദി പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഞാനും ഭര്‍ത്താവുമായി ചില അഭിപ്രായഭിന്നതകളുണ്ടായിരുന്നു. പഠനം വീണ്ടെടുക്കാനായി തീരുമാനിച്ചത് എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറിയിരിക്കുകയാണെന്നുമായിരുന്നു പൊന്നൂസ് കുറിച്ചത്.
മറ്റൊന്ന് അവള്‍ കാത്തിരുന്നതെന്ന ക്യാപ്ഷനോടെയാണ് സുജിന്‍ വീഡിയോ പങ്കുവെച്ചത്. കുടുംബസമേതമായി കോണ്‍വൊക്കോഷന് പോവുന്നതിന്റെ വീഡിയോ സുജിനും പങ്കിട്ടിരുന്നു. പൊന്നൂസിന്റെ പഠനം എന്തായി, വലിയ കാര്യത്തില്‍ തുടങ്ങിയതല്ലേ, എന്തൊക്കെയായിരുന്നു എന്നല്ലേ നിങ്ങള്‍ ചോദിച്ചത്. അമ്മയും ഏട്ടനും മക്കളും മാത്രമല്ല എന്റെ അമ്മയും അവിടേക്ക് വരുന്നുണ്ട്. കുടുംബസമേതമുള്ള ചിത്രങ്ങളും നിത പോസ്റ്റ് ചെയ്തിരുന്നു.