വിദ്വേഷ പ്രസംഗം; പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി പൊലീസ്

വെണ്ണല വിദ്വേഷപ്രസംഗക്കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഊര്‍ജിതമാക്കി പൊലീസ്. ഒളിവില്‍പോയ ജോര്‍ജിനെ കണ്ടെത്താനാവാഞ്ഞതോടെ പോലീസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചു. ജോര്‍ജിന്റെ ഗണ്‍മാനേ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികെയാണ്.

എറണാകുളം സെഷന്‍സ് കോടതി ഇന്നലെയാണ് പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റ് ഉടനുണ്ടാവില്ല എന്ന് പറഞ്ഞെങ്കിലും പ്രതിപക്ഷ വിമര്‍ശനങ്ങള്‍ കടുത്തതോടെ ജോര്‍ജിനെ പിടികൂടാന്‍ കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം ഇന്നല വൈകുന്നേരം ഈരാറ്റുപേട്ടയില്‍ എത്തിയിരുന്നു. എന്നാല്‍ പൊലീസ് എത്തുംമുമ്പ് ജോര്‍ജ് സ്ഥലംവിട്ടു. സ്വന്തം വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പരിശോധന നടത്തിയെങ്കിലും ജോര്‍ജിനെ കണ്ടെത്താന്‍ പൊലീസിനായില്ല.

അതേസമയം, പി. സി ജോര്‍ജ് ഒളിവിലല്ലെന്നാണ് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞത്.
പി.സി തിരുവനന്തപുരത്തുണ്ടെന്നും പിണറായിയുടെ പ്രീണന അറസ്റ്റിന് നിന്നുകൊടുക്കാന്‍ ആകില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.