മേഘ്നയുടെ ഭർതൃസഹോദരൻ്റെ ഏറ്റവും പുതിയ ചിത്രം നിരോധിക്കാൻ ആഹ്വാനം, കാരണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്ന രാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ആണ് താരം മലയാളത്തിൽ അരങ്ങേറുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനു ശേഷം മലയാളത്തിലെ അറിയപ്പെടുന്ന നായികമാരിൽ ഒരാളായി മാറി താരം. പിന്നീട് മലയാളസിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരം സജീവമായിരുന്നു. കന്നട നടൻ ആയിരുന്ന ചിരഞ്ജീവി സർജ ആയിരുന്നു താരത്തിൻ്റെ ഭർത്താവ്. കഴിഞ്ഞ വർഷമാണ് ഹൃദയാഘാതത്തെത്തുടർന്ന് ചിരഞ്ജീവി നമ്മളെ വിട്ടു പിരിയുന്നത്. ഗർഭിണിയായിരുന്ന മേഘ്ന ഒക്ടോബർ 22ന് ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ചിന്തു എന്നാണ് കുഞ്ഞിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്.

മേഘ്നയുടെ ഭർതൃസഹോദരൻ ആണ് ധ്രുവ് സർജ. അതായത് ചിരഞ്ജീവിയുടെ സഹോദരൻ. ധ്രുവ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പോഗറു. കന്നട ചിത്രമാണ് ഇത്. രശ്മിക മന്ദന ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. വളരെ മോശം റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത് എങ്കിലും ബോക്സ് ഓഫീസിൽ വളരെ വലിയ കളക്ഷനാണ് ചിത്രം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ.

ഹിന്ദു സംഘടനകൾ ആണ് ഇപ്പോൾ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ നായകൻ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു പൂജാരിയുടെ തോളിൽ കാൽ കയറ്റി വെക്കുന്ന രംഗമുണ്ട് എന്നാണ് ഇവരുടെ ആരോപണം. ഇത് അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് കണ്ടുപിടുത്തം. അതുകൊണ്ട് ചിത്രം നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ഇവറ്റകളുടെ ആരോപണത്തോട് ഇതുവരെ സിനിമയുടെ നിർമാതാക്കൾ പ്രതികരിച്ചിട്ടില്ല. വരുംദിവസങ്ങളിൽ പ്രതികരണം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.