കോഴിക്കോട്പയ്യോളിയില് പോക്സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു. അയനിക്കാട് സ്വദേശി മജീദിന്റെ വീടിനാണ് തീയിട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തിരുന്നു.
ആരാണ് തീയിട്ടതെന്ന് വ്യക്തമല്ല. ഓടുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന അയല്‍വാസികളാണ് ആദ്യം തീ അണക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പൊലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും എത്തി തീ പൂര്‍ണമായും
നിയന്ത്രണ വിധേയമാക്കി.
അടുത്തിടെയാണ് മജീദ് പ്രായപൂര്ത്തിയാകാതത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ പിടിച്ച് പൊലീസില്‍ ഏല്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.