യുവതിയുടെ മുടിയില്‍ പിടിമുറുക്കി കുരങ്ങന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു കുട്ടിക്കുരങ്ങന്റെ വിഡിയോ. ഒരു മൃഗശാലയില്‍ കൂട്ടിനുള്ളില്‍ കിടന്ന കുരങ്ങന്‍ കാഴ്ച്ചക്കാരിലൊരാളുടെ മുടി പിടിച്ച് വലിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

 

ടിക് ടോക്കില്‍ ഷെയര്‍ ചെയ്ത വിഡിയോയില്‍ ഒരു പെണ്‍കുട്ടി കൈയില്‍ ഫോണുമായി കുരങ്ങന്റെ കൂടിന്റെ അടുത്തേക്ക് പോവുകയും കൂടിന്റെ കമ്പിയില്‍ തൂങ്ങി പിടിച്ച് കിടന്ന കുരങ്ങന്‍ യുവതിയുടെ മുടിയില്‍ പിടിക്കുന്നതുമാണ് വിഡിയോ. കുരങ്ങന്‍ യുവതിയുടെ മുടിയില്‍ പിടിക്കുമ്പോള്‍ യുവതി നിലവിളിക്കുന്നത് വിഡിയോയില്‍ കാണാം. കുരങ്ങന്‍ മുടിയില്‍ നിന്ന് പിടിവിടാന്‍ ഒരു യുവാവ് ടീ-ഷര്‍ട്ട് വീശുന്നതും വിഡിയോയില്‍ കാണാം. ഈ കുരങ്ങന്റെ പിടിയില്‍ നിന്ന് യുവതി രക്ഷപ്പെടുന്നുണ്ട്. തുടര്‍ന്ന് മറ്റൊരു കുരങ്ങന്‍ യുവതിയുടെ മുടിയില്‍ പിടിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.

വിഡിയോയുടെ അവസാനം യുവതി കുരങ്ങനില്‍ നിന്ന് രക്ഷപ്പെടുന്നുണ്ട്. വിഡിയോ എവിടെ വച്ചാണ് എടുത്തതെന്ന് വ്യക്തമല്ല. മൃഗശാലയിലെ മൃഗങ്ങളുടെ കൂടുകളുടെ കമ്പികളില്‍ തൊടരുതെന്ന് സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.