നിങ്ങള്‍ മുന്നോട്ട് നോക്കി ജീവിക്കുന്നു, എന്നാല്‍ ജീവിതം പിന്നിലേക്കാണ് നോക്കുന്നതെന്ന്; നടി ദിവ്യ ഉണ്ണി പങ്കുവെച്ച ചിത്രം

ലുക്കിന്റെ കാര്യത്തില്‍ അന്നും ഇന്നും ഒരു പോലെ നില്‍ക്കുന്ന നടിന്മാരില്‍ ഒരാളാണ് നടി ദിവ്യ ഉണ്ണി. ഒരുകാലത്ത് മലയാള ചിത്രത്തില്‍ നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് ഈ നടി. അതെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നത്തെ ഒട്ടമിക്ക താരങ്ങളുടെ കാമുകിയായും , ഭാര്യയായും, പെങ്ങളായും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷമാണ് താരം സിനിമയോട് ബൈ പറഞ്ഞത്. വിവാഹത്തോടെ വിദേശത്തേക്ക് പോവുകയായിരുന്നു ദിവ്യ. പിന്നീട് സിനിമയിലും താരം എത്തിയിരുന്നില്ല. എന്നാല്‍ ചെറുപ്പം മുതല്‍ പഠിച്ചിരുന്ന നൃത്തം നടി വിവാഹ ശേഷവും പിന്തുടര്‍ന്നു.

ഇന്നും ഡാന്‍സ് ഫോളോ ചെയ്യുന്നുണ്ട് നടി. കുട്ടിക്കാലം തൊട്ടേ ഡാന്‍സില്‍ താല്‍പര്യമുള്ള ദിവ്യ നിരവധി വേദികളില്‍ എത്തിയിട്ടുണ്ട്. അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നുണ്ടെങ്കിലും നൃത്തം ഇപ്പോഴും തുടരുന്നുണ്ട് ഈ താരം. സോഷ്യല്‍ മീഡിയയില്‍ സജീമായ താരം തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്. ഈ അടുത്ത് തന്റെ മക്കള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ പച്ചയും മെറൂണും നിറത്തിലുള്ള സാരികളിലുള്ള വ്യത്യസ്ത ഫോട്ടോഷൂട്ടുകളാണ് താരം നടത്തിയിരിക്കുന്നത്. നിങ്ങള്‍ മുന്നോട്ട് നോക്കി ജീവിക്കുന്നു, എന്നാല്‍ ജീവിതം പിന്നിലേക്കാണ് നോക്കുന്നതെന്ന് നിങ്ങള്‍ മനസിലാക്കുന്നു എന്നാണ് ദിവ്യ ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.


ഒരു സ്ത്രീയുടെ സൗന്ദര്യം അവരുടെ മുഖഭാവത്തിലല്ല, ഒരു സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യം അവളുടെ ആത്മാവിലാണ് പ്രതിഫലിക്കുന്നത്. വര്‍ഷങ്ങള്‍ കടന്നുപോകുന്തോറും ഒരു സ്ത്രീയുടെ സൗന്ദര്യവും വളരുന്നു എന്ന ഉദ്ധരണിയാണ് ഒരു ചിത്രത്തിന് ക്യാപ്ഷനായി ദിവ്യ നല്‍കിയിരിക്കുന്നത്.