
പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ അറസ്റ്റില്‍. എന്‍ഐഎ സംഘം കൊല്ലത്തുവച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അബ്ദുല്‍ സത്താറിന്റെ വീട്ടിലും ഇവിടെയുള്ള കാരുണ്യ സെന്ററിലും റിഹാബ് സെന്ററിലുമെല്ലാം രണ്ടു ദിവസം മുന്‍പ് പൊലീസിന്റെ പരിശേധനയുണ്ടായിരുന്നു. ഈ സമയങ്ങളില്‍ അബ്ദുല്‍ സത്താര്‍ സ്ഥലത്തുണ്ടായിരുന്നില്ല.
ഇന്ന് രാവിലെയാണ് സത്താര്‍ തിരിച്ചെത്തിയത്. രാവിലെ മുതല്‍ അദ്ദേഹം കാരുണ്യ സെന്ററില്‍ ഉണ്ടായിരുന്നു. പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിന് ശേഷമാണ് പൊലീസും ഏജന്‍സികളും ഇവിടെയെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
രാജ്യത്ത് അഞ്ച് വര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. പി.എഫ്.ഐക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘടന രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നത്. യുഎപിഎ വകുപ്പ് 3 പ്രകാരമാണ് നിരോധനം. സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് 2 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.