കേരളം കടന്നും ആരാധകരുള്ള താരമാണ് പേളി മാണി. കുറച്ചുകാലമായി സോഷ്യല്‍ മീഡിയയില്‍ പേളി തന്നെയാണ് താരം. വിശേഷം പങ്കുവെച്ചും ചിത്രം പോസ്റ്റ് ചെയ്തും പ്രേക്ഷകര്‍ക്കൊപ്പം കൂടിയിരിക്കുകയാണ് പേളി. താന്‍ അമ്മയായ സന്തോഷത്തിലാണ് പേളി, കുഞ്ഞിന്റെ ഓരോ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം നോക്കി ഇപ്പോള്‍ കുഞ്ഞിനൊപ്പം തന്നെയാണ് താരം. നിലബേബിയെ പറ്റി പറയുമ്പോള്‍ പേളിയ്ക്ക് നൂറുനാവാണ്. പേളിയുടെ കടിഞ്ഞൂല്‍ കണ്മണിയായ നിലയുടെ ചിത്രങ്ങളും മറ്റും താരം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ പേളി യൂട്യൂബ് വഴി പങ്കുവെച്ച പുത്തന്‍ വീഡിയോയാണ് സൈബറിടത്തിന്റെ ശ്രദ്ധ നേടിയിരിക്കുന്നത്.
നിലയ്ക്കായി നഴ്സറിയൊരുക്കിയിരിക്കുകയാണ് പേളിയും കൂട്ടരും. പേളിയും അനിയത്തിയായ റേച്ചലും സഹോദരന് ശരത്തും പേളിയുടെയും റേച്ചലിന്റെയും കൂട്ടുകാരികളുമൊക്കെ ചേര്‍ന്നാണ് നിലയ്ക്കായി നഴ്സറി ഒരുക്കിയത്. ഇവരൊക്കെ സമ്മാനിച്ച സുന്ദരമായ ബെഡും തൊട്ടിലുകളും നാപ്കിന് ചേഞ്ചിംഗ് സ്റ്റേഷനും കുഞ്ഞിനായി ഒരുക്കിയിട്ടുള്ള സംവിധാനങ്ങളുമൊക്കെയാണ് പേളി വീഡിയോയിലൂടെ ആരാധകരെ കാണിക്കുന്നത്.
വ്യത്യസ്തമാര്‍ന്ന അവതരണത്തിലൂടെയും പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് പേര്‍ളി മാണി. നിരവധി റിയാലിറ്റിഷോകളില്‍ അവതാരികയായി വന്ന് പിന്നീട് അഭിനയരംഗത്തും താരം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. വ്യത്യസ്തമാര്‍ന്ന അവതരണവും അഭിനയവുമൊക്കെയാണ് പേര്‍ളി മാണിയില്‍ എടുത്ത് പറയേണ്ട സവിശേഷതകള്‍. വിവാഹം വേണ്ടെന്ന് പറഞ്ഞ് നടന്ന പേളി ബിഗ് ബോസില്‍ എത്തിയ ശേഷമാണ് ഈ തീരുമാനം മാറ്റിയത്.
സീരിയല്‍ രംഗത്ത് സജീവമായ ശ്രീനിഷിന് ആരാധകര്‍ ഏറെയായിരുന്നു. ഇവരുടെ പ്രണയം ബിഗ് ബോസില്‍ വെച്ച് പ്രേക്ഷകര്‍ കണ്ടതാണ്. ഷോ കഴിഞ്ഞ് ഇറങ്ങിയപ്പോഴും സോഷ്യല്‍ മീഡിയ ഈ പ്രണയിതാക്കളുടെ പുറകയായിരുന്നു. ഇവരുടെ പ്രണയം യഥാര്‍ത്ഥമാണോ എന്ന് അറിയാനുള്ള ആകാംഷ പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. പിന്നീട് വൈകാതെ തന്നെ തങ്ങള്‍ പ്രണയത്തില്‍ ആണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും താരങ്ങള്‍ അറിയിക്കുകയായിരുന്നു. ശേഷമുള്ള താരങ്ങളുടെ ഓരോ വിശേഷവും സോഷ്യല്‍ മീഡിയ വഴി ഷേയര് ചെയ്യാറുണ്ട്.