സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് പേളി. താരം ഗര്‍ഭകാലം ആഘോഷിക്കുന്നതിന്റെ ചിത്രമെല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ കുഞ്ഞുവാവ വരുന്ന ദിവസം എന്നാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. യൂട്യൂബ് ചാനലിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. വീഡിയോയില്‍ കുഞ്ഞുവാവയെക്കുറിച്ചും, വരുന്ന ദിവസം എന്നാണെന്നത് അടക്കമുള്ള കാര്യങ്ങളാണ് പറഞ്ഞത്.
ഇപ്പോള്‍ 36-ാമത്തെ ആഴ്ചയിലാണ്. ഒന്‍പത് മാസം ആയി. മാര്‍ച്ച് 23 നാണ് കുഞ്ഞ് ജനിക്കുമെന്ന് അവര്‍ പറഞ്ഞിരിക്കുന്നതെന്ന് പേളി പറയുന്നു. അതേസമയം കുഞ്ഞിന് പേര് കണ്ടെത്തുക എന്നത് വലിയ ടാസ്ക് ആണെന്നും താരങ്ങള്‍ പറയുന്നു. മിക്കവാറും ഓരോ വര്‍ഷവും ഓരോ പേര് വിളിക്കേണ്ടി വരുമെന്നും , ഡ്രസ് മാറ്റുന്നത് പോലെ പേര് മാറ്റാമെന്നും പേളി ഇളം പുഞ്ചിരിയോടെ പറയുന്നു.
എന്നാല്‍ തന്റെ മനസില്‍ കുറെ പേര് ഉണ്ട് , ഇതില്‍ ഒന്നും ഉറപ്പിച്ചില്ല , ഇപ്പോഴും കണ്‍ഫ്യൂഷനിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ശേഷം ആദ്യം ഞാന്‍ പ്രസവിച്ചോട്ടേ… അതിന് ശേഷം പറയാമെന്ന് പേളി സൂചിപ്പിച്ചു.
ഇത് കൂടാതെ ഗര്‍ഭകാലത്തെ ഏറ്റവും നല്ലതും മോശവുമായ അവസ്ഥകളെ കുറിച്ചും പേളി പറഞ്ഞു. ആ സമയത്ത് എല്ലാവരും ചേര്‍ന്ന് കൊഞ്ചിക്കുകയും അമിതമായി ലാളിക്കുകയുമൊക്കെ ചെയ്യും അച്ഛനും അമ്മയും ബന്ധുക്കളും അടക്കം റോട്ടില് കൂടി പോകുന്നവരുമെല്ലാം ചേര്‍ന്ന് സ്നേഹിച്ച് വഷളാക്കും. എവിടെ ചെന്നാലും മുന്‍ഗണന നമ്മുക്ക് ആയിരിക്കും.
പിന്നെ ശ്രീനി ഇടയ്ക്ക് കാലൊക്കെ തിരുമ്മി തരും. കിടക്കുന്നെടുത്ത് നിന്നും ഒന്ന് തിരിയുകയാണെങ്കിലും ശ്രീനി ചാടി എഴുന്നേറ്റ് അയ്യോ തിരിയണോ ഞാനെന്തെങ്കിലും ചെയ്യണോ എന്ന് ചോദിക്കും. നമുക്ക് ഓവര്‍ ആക്ടീങ്ങ് ചെയ്യാന്‍ പറ്റിയ സമയമാണ് ഗര്ഭകാലമെന്നാണ് പേളി പറയുന്നത്.