സിനിമാമേഖലയിലെ താരങ്ങളുടെ ഗർഭകാലം ആഘോഷമാക്കുന്ന ഈ കാലത്ത്. ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന ഗർഭിണിയാണ് പേളി മാണി,ചുരുങ്ങിയകാലം കൊണ്ടാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. മോഹൻലാൽ അവതാരകനായി വന്ന ബിഗ്ബോസിലൂടെ തന്റെ പാതിയായ് ശ്രീനിഷിനെ ജീവിതത്തിലേക്ക് ക്ഷണിച്ച പേളിയെ ഹൃദയം കൊണ്ടാണ് പ്രേക്ഷകർ സ്വീകരിച്ചത്. പേളി മാണി തുടങ്ങിയ യൂട്യൂബ് ചാനലിൽ നിരവധി ഫോളോവേഴ്സ് സബ്സ്ക്രൈബെസുമാണ് ഉള്ളത്. തന്റെ ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളും യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് മുന്നിൽ എത്തിക്കുന്ന പേളി മാണിയുടെ ഗർഭകാലത്തെ വീഡിയോകൾ ആണ് ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നത്.
View this post on Instagram
ഇപ്പോൾ പേളിയുടെയും ശ്രീനിഷിന്റെയും ജീവിതത്തിലേക്ക് കുഞ്ഞു വരുന്നതിന്റെ ആഹ്ലാദത്തിലാണ് താരങ്ങൾ. ഇപ്പോഴിതാ പേളിയുടെ വളകാപ്പ് ചടങ്ങിന് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ പങ്കുവയ്ക്കുന്നത്. പേളിയുടെയും മറ്റു സിനിമാതാരങ്ങളുടെയും കല്യാണത്തിനായി മേക്കപ്പ് ചെയ്തു പരിചയമുള്ള ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ വളകാപ്പ് ചടങ്ങിന് വേണ്ടി ഒരുക്കിയ പേളിയുടെ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. നാടൻ പെൺകുട്ടിയായാണ് രഞ്ജു രഞ്ജിമാർ പേളിയെ ഒരുക്കിയിരിക്കുന്നത്.
ബിഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ശ്രീനിഷും പേളിയും പുതിയ അതിഥിയുടെ വരവിനായി കാത്തു നിൽക്കുന്ന ഓരോ ദിവസങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുകയാണ്. കുഞ്ഞിന്റെ വളർച്ചയും ഓരോ അനക്കങ്ങളും സന്തോഷങ്ങളും എല്ലാം പേളി മാണി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് കൂടാതെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ചെല്ലക്കുട്ടി എന്നു തുടങ്ങുന്ന ഒരു മ്യൂസിക് ആൽബവും പേളി-ശ്രീനിഷ് ചേർന്ന് ആരാധകർക്കായി റിലീസ് ചെയ്തിരുന്നു.