മലയാളത്തിലെ ഒരു അവതാരകർക്കും കിട്ടാത്ത സ്നേഹവും പരിഗണനയും ലഭിച്ച താരമാണ് പേർളി മാണി. റിയാലിറ്റി ഷോകളിലൂടെയാണ് തുടക്കമെങ്കിലും പിന്നീട് പേർളിയെന്ന താരത്തിന്റെ വളർച്ച കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടായിരുന്നു. അതികമാർക്കും ഇല്ലാത്ത ചുരുളൻ തലമുടിയുമായി സിനിമ മേഖലയിലേക്ക് കടന്നു വന്ന പേർളിയെ പരിഹസിച്ചവർ ബോളിവുഡ് സിനിമയിൽ അവളെ കണ്ടു ഞെട്ടി.
ആരെയും കൂസാതെയുള്ള നടത്തവും ചോദ്യം ചോദിക്കലും ഒക്കെ എന്നും ആരാധകർ അത്ഭുതത്തോടെയാണ് നോക്കി കാണാറ്. മോഹൻലാൽ അവതാരകനായി വന്ന ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് പേർളിയോടുള്ള അഭിപ്രായവും മാറി, അതിലൂടെ തന്നെ മത്സരാർത്ഥിയായ ശ്രീനിഷിനെ തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതോടെ പേർളി എന്ന വ്യക്തിയെ ആരാധകർ അംഗീകരിച്ചു.
ഇപ്പോൾ അവരുടെ ജീവിതത്തിലെ മറ്റൊരു സന്തോഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ആദ്യ ബോളിവുഡ് സിനിമയിലെ അരങ്ങേറ്റത്തിനു കിട്ടിയ അംഗീകാരമാണ് ഏവരെയും സന്തോഷിപ്പിച്ചിട്ടുള്ളത്. കോവിഡ് പ്രതിസന്ധിയുടെ ഇടയിലാണ് ലൂഡോ എന്ന പേർളിയുടെ ബോളിവുഡിലെ കന്നി ചിത്രം ഒടിടി പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്തത്. ഇപ്പോൾ ചിത്രത്തിലെ പേർളി അവതരിപ്പിച്ച കഥാപാത്രത്തിന് ഈ വർഷത്തെ നവാഗത നായികയ്ക്കുള്ള നെറ്റ്ഫ്ളിക്സ് സ്റ്റുഡന്റസ് പീപ്പിൾസ് ചോയ്സ് അവാർഡ് ആണ് താരത്തിനു ലഭിച്ചിരിക്കുന്നത്. ആരാധകരെല്ലാം താരത്തിന് ആശസകളുമായി വന്നിട്ടുണ്ട്. ഇപ്പോൾ ഗർഭിണിയായ പേർളിയ്ക്ക് പ്രസവ ശേഷം സിനിമയുടെ പുതിയ പാതകൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസികാം.