മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പെർലി മാണി. താരമിപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ഒമ്പതാം മാസത്തിലെ വലിയ വയറും ആയിട്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ മികച്ച ഒരു പുഞ്ചിരിയും താരം നൽകുന്നുണ്ട് ചിത്രത്തിൽ. ചിത്രത്തിന് അടിക്കുറിപ്പായി താരം നൽകിയ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
“ഞാൻ എന്താണ് ചിന്തിക്കുന്നത് എന്ന് നിങ്ങൾക്ക് പറയാമോ?” – ഇതായിരുന്നു ചിത്രത്തിൽ താരം നൽകിയ ക്യാപ്ഷൻ. നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറലായി മാറി. രസകരമായ ധാരാളം കമൻറുകൾ ആയിരുന്നു ചിത്രത്തിനു പിന്നീട് വന്നത്. എന്നാൽ തൻറെ മനസ്സിൽ എന്താണ് ഉള്ളത് എന്ന് താരം തന്നെ ചിത്രത്തിനു താഴെ വ്യക്തമാക്കുന്നുണ്ട്.
“ഞാൻ എന്താണ് ചിന്തിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ? – അതെ ഭക്ഷണത്തെക്കുറിച്ച് തന്നെയാണ് ഞാൻ ആലോചിക്കുന്നത്”- ഇതായിരുന്നു താരം ചോദിച്ച ചോദ്യത്തിന് താരം തന്നെ നൽകിയ മറുപടി. എന്തായാലും ചിത്രവും ക്യാപ്ശനും ഇപ്പോൾ ഒരു പോലെ വൈറലായി മാറിയിരിക്കുകയാണ്. ഒമ്പതാം മാസത്തിലാണ് താരം ഇപ്പോൾ ഉള്ളത്. തൻറെ പൊന്നോമന വരാൻ പോകുന്ന തീയതിയും താരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഡോക്ടർ തന്നെയാണ് ഈ വിവരം താരത്തോട് പറഞ്ഞത്.
മാർച്ച് 23 ആണ് തൻറെ കുഞ്ഞു വരാൻപോകുന്ന തീയതിയായി താരം പ്രഖ്യാപിച്ചത്. ഒരുപക്ഷേ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ചർച്ചചെയ്യപ്പെട്ട ഗർഭകാലം ആയിരിക്കും ഇത്. അതുകൊണ്ടുതന്നെ കേരള സമൂഹം ഒന്നടങ്കം കാത്തിരിക്കുകയാണ് ഈ ദിവസത്തിന് വേണ്ടി. താരവുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റാർ ഉണ്ട്. തൻറെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും താരം മുടങ്ങാതെ ആരാധകരെ ഇൻസ്റ്റഗ്രാം വഴി അറിയിക്കാറുണ്ട്.