മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പെർളി മാണി. റിയാലിറ്റി ഷോ മേഖലയിലൂടെയാണ് പെർളി മാണി മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നിരവധി ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചത് പെർളി മാണി ആയിരുന്നു. അധികം വൈകാതെ തന്നെ സിനിമയിലേക്കും താരം ചേക്കേറി.
ജയസൂര്യ നായകനായ പ്രേതം എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രഞ്ജിത് ശങ്കർ ആയിരുന്നു ചിത്രം ഒരുക്കിയത്. പിന്നീട് മലയാളത്തിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിൽ പെർളി മാണി പ്രത്യക്ഷപ്പെട്ടു. നിലവിൽ മലയാളത്തിൽ അറിയപ്പെടുന്ന താരങ്ങളിലൊരാളാണ് പെർളി മാണി.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് ഇവർ. പെർളി മാണി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാർ ഉള്ളത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വരാറുള്ളത്. പെർളി മാണി പുതുതായി പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്നത്.
നിറവയറുമായി നിൽക്കുന്ന ചിത്രമാണ് പെർളി മാണി പങ്കുവെച്ചത്. “ഒരേസമയം ശരീരത്തിൽ രണ്ടു ഹൃദയത്തുടിപ്പുകൾ അനുഭവിക്കുന്നതിലും വലിയ ഫീലിംഗ് ഈ ലോകത്ത് വേറെ എന്തുണ്ട്?” എന്ന ക്യാപ്ഷൻ ചേർത്ത് കൊണ്ടായിരുന്നു താരം ചിത്രം പങ്കു വച്ചത്. നിമിഷങ്ങൾക്കകം ചിത്രം വൈറലായി. ധാരാളം ആശംസകൾ ആണ് കമൻറുകൾ ആയി എത്തുന്നത്.