അവതരണത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ച താരമാണ് പേളി മാണി. ബിഗ് ബോസില്‍ എത്തിയശേഷമാണ് പേളിക്ക് ആരാധകര്‍ ഏറെയായത്. ഇവിടെവച്ചാണ് പോളിയും ശ്രീനിഷും സൗഹൃദത്തില്‍ ആവുന്നതും ആ ബന്ധം പ്രണയത്തില്‍ എത്തുന്നതും. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. ഷോയില്‍ നിന്ന് പുറത്തെത്തിയ ഇവരുടെ വിവാഹ നിശ്ചയം വൈകാതെ തന്നെ കഴിഞ്ഞിരുന്നു. അപ്പോഴാണ് ഇവരുടെ പ്രണയം യഥാര്‍ത്ഥമായിരുന്നു എന്ന് പ്രേക്ഷകര്‍ പോലും മനസ്സിലാക്കിയത് . ശേഷം രണ്ടുപേരും തങ്ങളുടെ വിശേഷം പങ്കുവെച്ച് എത്തുമായിരുന്നു.
തങ്ങളുടെ വിശേഷം ആരാധകരുമായി പങ്കുവയ്ക്കാന്‍ സമയം കണ്ടെത്താറുണ്ട് ഈ താരങ്ങള്‍. ഇവര്‍ ഷേയര് ചെയ്യുന്ന വീഡിയോയില്‍ മകളും ഉണ്ടാവാറുണ്ട്. ഇന്ന് അമ്മയെയും അച്ഛനെയും പോലെ നിലക്കും ആരാധകര്‍ ഏറെയാണ്. വീഡിയോയില്‍ മകളെ കണ്ടില്ലെങ്കില്‍ തിരക്കി ആരാധകര്‍ എത്താറുണ്ട്.
ഇപ്പോള്‍ അച്ഛനും അമ്മയും ആയതിന്റെ സന്തോഷത്തിലാണ് പേളിയും ശ്രീനിഷും. തങ്ങളുടെ മകള്‍ നിലക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും ആഘോഷമാക്കുകയാണ് ഈ താരങ്ങള്‍. മകളുടെ മാമോദിസ ചടങ്ങ് ചോറൂണ് അങ്ങനെയെല്ലാം വീഡിയോ സഹിതം സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിരുന്നു. നില ജനിച്ച ദിവസം തൊട്ടുള്ള ചിത്രങ്ങളും പേളി പങ്കുവയ്ക്കാറുണ്ട് . മകള്‍ക്കിട്ട പേരിനെക്കുറിച്ചെല്ലാം താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ ശിവകാമിയായി എത്തിയിരിക്കുകയാണ് പേളി മാണി . സാരിയും അതിന് യോജിക്കുന്ന ആഭരണങ്ങളും അണിഞ്ഞ് , ശിവകാമി ലുക്കിലാണ് പേളി എത്തിയിരിക്കുന്നത് . ക്ഷണനേരം കൊണ്ട് ചിത്രം വൈറലായത്. ഇതിനു താഴെ രസകരമായ നിരവധി കമന്റ് വരുന്നുണ്ട്. ചിത്രത്തില്‍ സിമ്പിള്‍ ലുക്കിലാണ് പേളി എത്തിയിരിക്കുന്നത് . അതേസമയം നില ബേബിയുടെ ചോറൂണ്, അച്ഛന്റെ തറവാടായ പാലക്കാട് വെച്ചായിരുന്നു. ശ്രീനിഷിന്റെ തറവാട്ടിലേക്ക് പോവുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു.