ബിഗ് ബോസില്‍ നിന്നും തുടങ്ങിയ പ്രണയം ആദ്യം തമാശ ആയിട്ടാണ് കണ്ടത്. എന്നാല്‍ ഷോയില്‍ നിന്നും പുറത്തുവന്ന ഈ താരങ്ങള്‍ വിവാഹ ജീവിതത്തിലേക്കു കടക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് സംഭവം സീരിയസ് ആണെന്ന് പ്രേക്ഷകര്‍ മനസിലാക്കിയത്. പറഞ്ഞ് വരുന്നത് പേളി മാണിയുടെയും ശ്രീനിഷിന്റെയും പ്രണയത്തെക്കുറിച്ചും പിന്നീടുള്ള ജീവിതത്തിലെ സന്തോഷത്തെക്കുറിച്ചും ആണ്.
ഇന്ന് ഇവരുടെ സന്തോഷം മകള്‍ നിലയാണ്. രണ്ട് പേരും മകളെ ചുറ്റിപറ്റി തന്നെയാണ്. ഷൂട്ടിന് പോയപ്പോള്‍ വീഡിയോ കോളിലൂടെ മകളെ കണ്ട് കരയുന്ന ശ്രീനിയെ പ്രേക്ഷകര്‍ കണ്ടതാണ്. പേളിയും മകളുടെ ഓരോ വളര്‍ച്ചയും സന്തോഷത്തോടെയാണ് നോക്കി കാണുന്നത്.
ഇപ്പോഴിതാ പേളി മാണി പങ്കുവെച്ച നിലയുടെ ചിത്രമാണ് വൈറല്‍ ആവുന്നത്. അപ്പൂപ്പനൊപ്പം വൈകുന്നേരം നടക്കാന്‍ ഇറങ്ങിയ കുഞ്ഞു വാവയുടെ ചിത്രമാണ് താരം ഷേയര് ചെയ്തത്. പേളി പങ്കുവെച്ച രണ്ട് ചിത്രങ്ങളും ഇതിനോടകം വൈറല്‍ ആയി കഴിഞ്ഞു. ദിവസവും മകളുടെ ഏതെങ്കിലും ഫോട്ടോ പേളി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം നിലക്ക് പുതിയ പാവയെകിട്ടിയതും അതിനെ കണ്ട് പൊട്ടിച്ചിരിക്കുന്ന വാവയെയും പ്രേക്ഷകര്‍ കണ്ടതാണ്. ഇതിന്റെ വീഡിയോ നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആയത്.
2019ല്‍ ആണ് പേളിയും ശ്രീനിഷും വിവാഹിതരായത്. ബിഗ് ബോസില്‍ നിന്നും പരിചയപ്പെട്ട ഇവര്‍ പിന്നീട് പ്രണയത്തില്‍ ആവുകയായിരുന്നു. സോഷ്യല്‍ മീഡിയ ആഘോഷിച്ച വിവാഹം ആയിരുന്നു ഇവരുടെത്. ശേഷം ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരവും പേളി പങ്കുവെച്ചത്.